നോമ്പ് തുറക്കാൻ ഗോതമ്പു മുട്ട പഫ്സ്​

  • പഫ്‌സ് ഷീറ്റിനു വേണ്ടി
  • ഗോതമ്പ്പൊടി - 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ - 2 ടേബിൾ സ്പൂൺ അല്ലെങ്കിൽ നെയ്യ്
  • ഒലിവ് ഓയിൽ - 1 ടീസ്പൂൺ
  • തണുത്തവെള്ളം – ആവശ്യത്തിന്
  • മുട്ട മസാല തയാറാക്കാൻ
  • മുട്ട പുഴുങ്ങിയത് -4 എണ്ണം
  • സവാള - 2 എണ്ണം
  • ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 1 ടീസ്പുൺ വീതം
  • മുളകുപൊടി - ടീസ്പുൺ
  • മഞ്ഞൾപ്പൊടി - ടീസ്പുൺ
  • ഗരം മസാലപ്പൊടി - ടീസ്പുൺ
  • കുരുമുളകുപൊടി - ടീസ്പുൺ
  • മല്ലിപ്പൊടി - ടീസ്പുൺ
  • ഉപ്പ്– ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

പുഫ്‌സിനുള്ളിൽ വെക്കാനായുള്ള മുട്ട മസാല തയാറാക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റിയശേഷം അതിലേക്ക് മസാലപ്പൊടികൾ ഉപ്പും കൂടി ചേർത്ത് കൂടി ചേർത്ത് വഴറ്റി ചൂടാറിയ ശേഷം ഉപയോഗിക്കുക.

ഗോതമ്പുപൊടിയിലേക്ക് ഉപ്പും ഒലിവ് ഓയിലും ബട്ടറും ചേർത്ത് തണുത്ത വെള്ളം ഉപയോഗിച്ച് മാവ് കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുത്തശേഷം, ചപ്പാത്തികൾ ഒന്നിനുമുകളിൽ ഒന്നായി ആറു ചപ്പാത്തികൾ അടുക്കിയെടുക്കുക. ചപ്പാത്തികളുടെ ഇടയിൽ ബട്ടറും പൊടിയും വിതറാൻ മറക്കരുത്. ഓടിപ്പോകും. അടുക്കിവെച്ച് ചപ്പാത്തി പരത്തി ചതുരത്തിൽ മുറിച്ച പഫ്‌സ് ഷീറ്റ് തയ്യാറാക്കുക

ഓരോ ഷീറ്റിലേക്കും മസാലയും പുഴുങ്ങിയ മുട്ടയുടെ പകുതിയും വെച്ച് എതിർ വശങ്ങളിലുള്ള കോണുകൾ വെള്ളം കൊണ്ട് ഒട്ടിച്ച പഫ്സ് തയാറാക്കാം.ശേഷം മുട്ട ഒരെണ്ണം നന്നായി ബീറ്റ്‌ ചെയ്ത് ബ്രഷ് ചെയ്തെടുക്കുക.എയർ ഫ്രയറിൽ 14 മുതൽ 15 മിനുറ്റ് വരെ സെറ്റ്‌ ചെയ്തു കൊടുത്താൽ നല്ല മുരുമുറുപ്പോടുകൂടെയുള്ള മുട്ട പഫ്‌സ് റെഡി.

Tags:    
News Summary - wheat egg puffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.