മധുരപ്രിയർ ഒരുപാടുണ്ട് നമുക്കിടയിൽ. ആരോഗ്യത്തെ കരുതി മധുരം കുറക്കുന്നവരും അതിലുണ്ട്. എന്നാലും ഇടക്ക് ഇത്തിരി മധുരമൊക്കെ ആവാം. മധുര വിഭവങ്ങൾ നിരവധി ഉണ്ടെങ്കിലും അൽപം മധുരം കഴിക്കാൻ മിക്കവരും ബേക്കറി തന്നെയാണ് ആശ്രയം.
പക്ഷെ കുറച്ചു സമയം എടുത്താൽ നമ്മൾക്ക് ഇതൊക്കെ വീട്ടിൽ ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ എളുപ്പം ചെയ്യാൻ പറ്റുന്ന ഒരു മധുരമാണ് ഈ മിൽക്ക് കേക്ക്. വീട്ടിൽ സാധാരണയായി ഉണ്ടാവുന്ന ചേരുവകൾ വെച്ച് ഉണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം. കേക്ക് എന്ന് കേൾക്കുമ്പോൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്നു കരുതണ്ടാ, പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ അടിപൊളി മധുരം.
പാൽ നന്നായി തിളപ്പിക്കാൻ വെച്ച് തിള വരുമ്പോൾ നാരങ്ങാ നീര് കുറച്ചു കുറച്ചായി ഒഴിച്ച് കൊടുത്തു പാലിനെ പിരിച്ചെടുക്കാം. നന്നായി പിരിഞ്ഞ ശേഷം ഒന്ന് വറ്റി വരുമ്പോൾ അതിലേക്ക് കുറച്ചു കുറച്ചായി പഞ്ചസാര ചേർത്ത് കൊടുക്കാം. ഒപ്പം 1 ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ബാക്കിയുള്ള നെയ്യ് കൂടെ ചേർത്ത് കൊടുത്തു വീണ്ടും യോജിപ്പിച്ചെടുക്കുക. ഒരു ഹൽവയുടെ പരുവമായാൽ തീ ഓഫ് ചെയ്തു നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക. 4 മുതൽ 5 മണിക്കൂർ വരെ സെറ്റ് ആവാൻ മാറ്റി വെക്കുക. ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റുക. മുകളിൽ അണ്ടിപ്പരിപ്പോ പിസ്തയോ ഇഷ്ടാനുസരണം നുറുക്കിയത് ഇട്ടു കൊടുക്കാം. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. മിൽക്ക് കേക്ക് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.