എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ.കെ.എം.എ അംഗങ്ങളുടെ കുട്ടികൾക്ക്​ അവാർഡ്​ നൽകിയപ്പോൾ

കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ കേരള മുസ്​ലിം അസോസിയേഷൻ എജുക്കേഷൻ സപ്പോർട്ടിങ് ഡിപ്പാട്​ർമെൻറിനു​ കീഴിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ.കെ.എം.എ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം കോഴിക്കോട്ട്​ നടന്നു. കെ.കെ.എം.എ മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ് കൂട്ടുമുഖം അവാർഡ് വിതരണം ചെയ്തു.

സി.എച്ച്​. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. റസാഖ് മെലഡി ഉദ്​ഘാടനം ചെയ്തു. ആർ.വി. അബ്​ദുൽ ഹമീദ് മൗലവി പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടറി സലിം അറയ്​ക്കൽ സ്വാഗതം പറഞ്ഞു. സാബിർ കുണ്ടിൽ (കുവൈത്ത്​) ഹനീഫ മൂഴിക്കൽ, എം.കെ. അബ്​ദുറഹ്​മാൻ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.