കുവൈത്ത് സിറ്റി: രാജ്യത്ത് നികുതി പരിഷ്കാരത്തിന് പ്രധാന തടസ്സം അക്കൗണ്ടിങ് മേഖ ല വേണ്ടത്ര വികസിക്കാത്തതാണെന്ന് ആസൂത്രണ-വികസന ഉന്നത സമിതി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ മഹ്ദി.
ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നികുതി സംവിധാനങ്ങളുണ്ട്.
കുവൈത്തിലും നികുതി സംവിധാനം ഏർപ്പെടുത്തുന്നത് സമയത്തിെൻറ മാത്രം പ്രശ്നമാണ്.
ആവശ്യമായ മുന്നൊരുക്കം നടത്തിയും അക്കൗണ്ടിങ് സംവിധാനം പരിഷ്കരിച്ചും മാത്രമേ ഇത് സാധ്യമാവൂ. നികുതി സംവിധാനം രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം കൂട്ടുകയും ചെയ്യും. മൂന്നു തരം സാമ്പത്തിക നേട്ടങ്ങളാണ് രാജ്യം ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിവിഭവങ്ങളിൽനിന്നുള്ള വരുമാനം, പ്രകൃതി വിഭവങ്ങളിലുള്ള നിക്ഷേപം, വിവിധയിനം നികുതി എന്നിവയാണ് അവ.
അതേസമയം, സ്വദേശികളും വിദേശികളുമായ വ്യക്തികൾക്കുമേൽ പ്രത്യക്ഷ നികുതി ഏർപ്പെടുത്തുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.