ദോഹ: ആറു മാസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോയുടെ സന്ദർശന സമയങ്ങൾ എക്സ്പോ അധികൃതർ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച മുതലാണ് അൽബിദാ പാർക്കിലെ എക്സ്പോ വേദിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും വിവിധ സോണുകളിലേക്ക് പ്രവേശനമുണ്ട്. എന്നാൽ, വാരാന്ത്യം ഉൾപ്പെടെ ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിലായാണ് പ്രദർശന വേദിയിലേക്ക് പ്രവേശനം ക്രമീകരിച്ചത്.
ഞായർ മുതൽ ബുധനാഴ്ചവരെ ഇൻറർനാഷനൽ സോണിൽ രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയും കൾചറൽ ആൻഡ് ഫാമിലി സോണിൽ രാവിലെ പത്തു മുതൽ രാത്രി 10 വരെയും പ്രവേശനം നൽകും. വ്യാഴാഴ്ച കൾചറൽ ആൻഡ് ഫാമിലി സോണിൽ രാവിലെ 10 മുതൽ രാത്രി 11 വരെ പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ച മൂന്ന് സോണിലും ഉച്ച ഒരു മണിക്കു ശേഷമാണ് പ്രവേശനം. ഇൻറർനാഷനൽ സോൺ എട്ടുവരെയും ഫാമിലി-കൾചറൽ സോൺ 11വരെയും പ്രവർത്തിക്കും. ശനിയാഴ്ച ഇൻറർനാഷനൽ സോൺ രാവിലെ 10 മുതൽ രാത്രി എട്ടുവരെയും ഫാമിലി-കൾചറൽ സോൺ രാവിലെ പത്തുമുതൽ രാത്രി 10 വരെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.