ദോഹ: തിങ്കളാഴ്ച ലോകം അൽഷിമേഴ്സ് (മറവിരോഗം) ദിനമായി ആചരിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഖത്തറിൽ രജിസ്റ്റർ ചെയ്ത മറവിരോഗികൾ 4,440 ആണ്. 2012ലാണ് അൽഷിമേഴ്സ് ഡിസീസ് ഇൻറർനാഷനൽ (എ.ഡി.ഐ) പ്രത്യേക കാമ്പയിൻ തുടങ്ങിയത്. അങ്ങനെയാണ് സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി നിശ്ചയിക്കുന്നത്. പ്രായമായവരിൽ സാധാരണയായി കണ്ടെത്തുന്ന രോഗാവസ്ഥയാണ് മറവിരോഗം. പ്രായം കൂടുന്തോറും ഇതിെൻറ കാഠിന്യം കൂടിവരികയും ചെയ്യും. ലോകത്തുടനീളം 50 ദശലക്ഷം ജീവിച്ചിരിക്കുന്ന മറവിരോഗികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ മൂന്നു സെക്കൻഡിലും രോഗത്തിെൻറ ലക്ഷണങ്ങൾ ചിലരിൽ പ്രകടമാവുകയും ചെയ്യുന്നു.
അൽഷിമേഴ്സ് മാസാചരണത്തോടനുബന്ധിച്ച് ഖത്തർ സെപ്റ്റംബർ മാസം മുഴുവൻ വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) നേതൃത്വത്തിലാണിത്. 'നമുക്ക് മറവിരോഗത്തെപ്പറ്റി സംസാരിക്കാം' എന്ന ആശയത്തിലൂന്നിയാണ് പരിപാടികൾ. മറവി രോഗം സംബന്ധിച്ച ബോധവത്കരണത്തിനും രോഗമുണ്ടാക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കുന്നതിനുമാണ് എല്ലാ വർഷവും സെപ്റ്റംബറിൽ അൽഷിമേഴ്സ് മാസമായി ആചരിക്കുന്നത്.ഓരോ വ്യക്തിയിലും അൽഷിമേഴ്സ് രോഗം വ്യത്യസ്തമായിരിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹോംഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. ഇസ്സ അൽ സുലൈത്തി പറയുന്നു.
കൃത്യസമയത്ത് നൽകുന്ന ചികിത്സയാണ് മറവിരോഗം കുറക്കുന്നതിനും ഇല്ലാതാക്കുന്നതിനും ചെയ്യാൻ കഴിയുന്ന പ്രധാന കാര്യം. ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയുമാണ് അവർക്ക് നൽകേണ്ടത്. കുടുംബ ഡോക്ടർമാർക്ക് മറവിരോഗം സംബന്ധിച്ച് കൂടുതൽ പരിശീലനം നൽകാൻ ഹമദ് മെഡിക്കൽ കോർപറേഷനും ൈപ്രമറി ഹെൽത്ത് കെയറും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മറവിരോഗം സംബന്ധിച്ചുള്ള രോഗ പരിരക്ഷയിലെയും പരിശോധനയിലെയും കഴിവ് വർധിപ്പിക്കുകയാണ് പരിശീലന പരിപാടിയിലൂെട മുഖ്യമായും ലക്ഷ്യമിടുന്നത്.മറവിരോഗം, പ്രായമായവരിലെ മാനസിക പിരിമുറുക്കം എന്നിവ കണ്ടെത്തുന്നതിൽ ഡോക്ടർമാർക്ക് മികച്ച പരിശീലനം നൽകുക, രോഗികളെ പരിപാലിക്കുന്നതിൽ മികവ് പുലർത്തുക തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശീലനം.
മറവിരോഗമുണ്ടോ, മറക്കാതെ വിളിക്കൂ 40262222
ഏതെങ്കിലും ആളുകൾക്ക് അൽഷിമേഴ്സ് രോഗം സംശയിക്കുകയോ മറവി സംബന്ധമായ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽപെട്ടാലോ ദേശീയ അൽഷിമേഴ്സ് ആൻഡ് മെമ്മറി സർവിസസ് ഹെൽപ്ലൈനുമായി (റാഹ) ബന്ധപ്പെടാം. 4026 2222 എന്ന ഹെൽപ്ലൈൻ നമ്പറിൽ സേവനം ലഭ്യമാണ്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം. വിദഗ്ധസംഘം രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിചരണവും ഉപദേശവും നൽകാൻ തയാറാണ്.
അമിതമായി മുളക് ഉപയോഗിക്കുന്നത് തിരിച്ചറിയൽ ശേഷി കുറക്കുമെന്നും ഓർമക്കുറവിലേക്ക് നയിക്കുമെന്നും പഠനം. ഖത്തർ യൂനിവേഴ്സിറ്റിയിലെ ഹെൽത്ത് സയൻസ് ഹ്യൂമൻ ന്യുട്രീഷൻ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 1991 മുതൽ 2006 വരെയായി 15 വർഷം നടത്തിയ പഠനത്തിനൊടുവിലാണിത്. ദിവസത്തിൽ 50 ഗ്രാമിലധികം മുളക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരിൽ തിരിച്ചറിയൽ ശേഷി കുറയും. 4,582 പേരിൽ 15 വർഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ മുളക് ഉപയോഗിക്കുന്നവർ മെലിഞ്ഞുവരും. ഓർമക്കുറവ് പോലെയുള്ള കടുത്ത രോഗാവസ്ഥയിലേക്ക് വരെ ഇത് എത്തിക്കും.
ശരീരത്തിെൻറ ഭാരം നിലനിർത്തുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിലും മുളക് ഉപയോഗം ഗുണം ചെയ്യും. എന്നാൽ അമിതമായ ഉപയോഗം ശരീരത്തിന് ഹാനികരമാണ്. മനുഷ്യനിൽ ഓർമക്കുറവിനോടൊപ്പം തിരിച്ചറിയൽ ശേഷിയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.