ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. ചൊവ്വാഴ്ച 952 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 636 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,73,221ഉം രോഗമുക്തരുടെ എണ്ണം 7,56,255ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,160 ആയി.
നിലവിൽ 7,806 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 99 പേർ ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 319, ജിദ്ദ 156, ദമ്മാം 123, മക്ക 41, മദീന 36, ഹുഫൂഫ് 30, ത്വാഇഫ് 26, അബഹ 21, ദഹ്റാൻ 15, അൽഖർജ് 12, യാംബു 9, ബുറൈദ 8, തബൂക്ക് 7, ഖമീസ് മുശൈത് 7, ജീസാൻ 7, അൽ ബാഹ 6, ജുബൈൽ 6, ഹാഇൽ, നജ്‌റാൻ, അൽഖോബാർ, ഉനൈസ 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.