ചെങ്കടലിൽ തകരാറിലായ ‘സാഫിർ’ എണ്ണകപ്പൽ പ്രശ്​നത്തിന്​ പരിഹാരം

ജിദ്ദ: വലിയ പാരിസ്ഥിതിക, മാനുഷിക ഭീഷണിയായി ചെങ്കടലിൽ തകരാറിലായി കിടന്ന ‘സാഫിർ’ എണ്ണകപ്പൽ പ്രശ്​നത്തിന്​ വർഷങ്ങൾക്ക്​ ശേഷം ശാശ്വത പരിഹാരം. യമനിലെ ഹുദൈദ തീരത്ത് ജീർണിച്ചുകിടന്ന ഭീമൻ എണ്ണക്കപ്പലിൽ നിന്ന് ​ക്രൂഡ്​ ഒായിൽ മറ്റൊരു കപ്പലിലേക്ക് പൂർണമായും മാറ്റി. എണ്ണ മാറ്റുന്ന ദൗത്യം പുർത്തിയെന്ന്​ യു.എൻ പ്രഖ്യാപിച്ചു. ഇതിനെ സൗദി അറേബ്യ സ്വാഗതം ചെയ്​തു. 11.4 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വളരെ സുരക്ഷിതമായി മറ്റൊരു കപ്പലിലേക്ക്​ മാറ്റുന്ന ദൗത്യം രണ്ടാഴ്​ച കൊണ്ട്​ പൂർത്തീകരിച്ചെന്നും എണ്ണ ചോർന്നുണ്ടാവാനിടയുള്ള അപകടഭീഷണി അങ്ങനെ ഒഴിഞ്ഞുവെന്നും യു.എൻ വെള്ളിയാഴ്​ചയാണ്​ വ്യക്തമാക്കിയത്​.

ദൗത്യം വിജയിപ്പിച്ച സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടെറസി​െൻറയും യു.എൻ സംഘത്തി​െൻറയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി. സാഫിർ കപ്പൽ ഭീഷണി അവസാനിപ്പിക്കാൻ ഉദാരമായി സാമ്പത്തിക സഹായം നൽകിയ രാജ്യങ്ങളെയും സൗദി അഭിനന്ദിച്ചു. സംഭാവന നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ. കിങ്​ സൽമാൻ റിലീഫ്​ സെൻറർ വഴി 1.8 കോടി ഡോളറാണ്​​ സഹായമായി നൽകിയതെന്നും കപ്പൽ പ്രശ്​നം പരിഹരിക്കാൻ അന്താരാഷ്​ട്ര സമൂഹവുമായി കൈകോർത്ത്​ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ദൗത്യം വിജയിപ്പിക്കാൻ പിന്തുണ നൽകിയ യമൻ സഖ്യനേതൃത്വത്തിനും മന്ത്രാലയം നന്ദി പറഞ്ഞു.

വർഷങ്ങൾക്ക്​ മുമ്പ്​ ഹുദൈദ തുറമുഖത്തി​െൻറ​ പടിഞ്ഞാറ്​ ഭാഗത്താണ്​​ ​47 വർഷത്തെ പഴക്കമുള്ള സാഫിർ കപ്പൽ തകരാർ മൂലം നങ്കൂരമിട്ട്​ കിടന്നത്​. അതിൽ നിറയെ ക്രൂഡോയിൽ ഉണ്ടായിരുന്നു. വർഷങ്ങളായുള്ള ഈ കിടപ്പിനെ തുടർന്ന്​ എണ്ണ ടാങ്കർ ദ്രവിക്കുകയും എണ്ണ ചോരുകയും ചെയ്​താൽ അത്​ വലിയ അപകടത്തിനിടയാക്കുമെന്നും മാനുഷികവും പാരിസ്ഥിതികവുമായ പ്രത്യാഘാതമുണ്ടാകുമെന്നും ആശങ്ക നിലനിന്നിരുന്നു. ഇത്​ ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നായാണ്​ കണ്ടിരുന്നത്​. ക്രൂഡ്​ ഒായിൽ​ സുരക്ഷിതമായി നീക്കം ചെയ്യലാണ്​ പരിഹാരം എന്ന്​ കണ്ടതോടെയാണ്​ ഐക്യരാഷ്​ട്ര സഭയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചത്​​.

‘നോട്ടിക’ എന്ന മറ്റൊരു എണ്ണ ടാങ്കർ കപ്പൽ വാങ്ങിയാണ്​ യു.എൻ സാഫിറിലെ എണ്ണ മാറ്റിയത്​​. ഇതോടെ ലോകത്തി​െൻറ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ആസന്നവും അടിയന്തിരവുമായ ഭീഷണിക്ക്​ ശ്വാശത പരിഹാരമായിരിക്കുകയാണ്​. എണ്ണം നീക്കം ചെയ്യുന്നതിന്​ ആകെ 14.8 കോടി ഡോളറാണ്​ ചെലവായത്​. സാഫിർ കപ്പൽ ഇനി പൊളിച്ചുനീക്കും. യമനിൽ യുദ്ധം തുടങ്ങിയതിന്​ ശേഷം 2015 മുതൽ കപ്പലിൽ​ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല. അതാണ്​ കപ്പലിനെ തകർച്ചയിലേക്ക്​ നയിച്ചത്​.

Tags:    
News Summary - The solution to the problem of the 'Safir' oil ship that broke down in the Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.