ഷാ​ർ​ജ പൊ​ലീ​സി​െൻറ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ

അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ല്ലാ​തെ പെ​രു​ന്നാ​ൾ ദിനങ്ങൾ

ഷാ​ർ​ജ: ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​വ​രെ ഷാ​ർ​ജ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഫ​ലം ക​ണ്ടു. അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് ഈ​ദ് അ​വ​ധി ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ റൂ​മി​ലെ കാ​ൾ സെൻറ​റി​ന് 12,313 കാ​ളു​ക​ൾ ല​ഭി​ച്ച​താ​യി ഷാ​ർ​ജ പൊ​ലീ​സി​െൻറ ഓ​പ​റേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കേ​ണ​ൽ ജാ​സിം ബി​ൻ ഹ​ദ്ദ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. തെ​രു​വു​ക​ളി​ലും ആ​ന്ത​രി​ക, ബാ​ഹ്യ റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത​ത്തി​ര​ക്കും എ​മി​റേ​റ്റി​ലെ വി​വി​ധ പാ​ർ​ക്കു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഗ​താ​ഗ​ത സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള പൊ​തു അ​വ​ബോ​ധ​വും നി​രീ​ക്ഷ​ണ​വും അ​വ​ധി​ക്കാ​ല​ത്ത് മ​ര​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി സു​വൈ​ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.