ഗുണങ്ങൾ ഏറെയുള്ള, രുചിയിൽ മുൻപന്തിയിലുള്ള ഒന്നാണ് മൽസ്യവിഭവങ്ങൾ. നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഐറ്റം. മൽസ്യം ഇല്ലാത്ത ഊൺ തന്നെ വളരെ ചുരുക്കം. പലതരത്തിൽ നമ്മൾ മീൻ പൊരിച്ചെടുക്കാറും പൊള്ളിച്ചെടുക്കാറും ഉണ്ട്. പക്ഷെ 2 ചേരുവകൾ കൂടി ചേർത്തു മീനൊന്നു പൊരിച്ചു നോക്കൂ, മീനിന്റെ രുചിയും ഗുണവും ഒന്നു വേറെ തന്നെ. നമുക്ക് നോക്കിയാലോ..
ഉണ്ടാക്കുന്ന വിധം:
ആദ്യമായി കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, മുളക്പൊടി, മഞ്ഞൾ പൊടി, ഉപ്പ്, വിനാഗിരി എല്ലാം കൂടെ നന്നായി അരച്ചെടുക്കുക. ശേഷം വരഞ്ഞു വെച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക.
ഒന്നോ രണ്ടോ മണിക്കുർ മസാല തേച്ചു വെക്കുക. ശേഷം ചൂടായ പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ആദ്യം കറി വേപ്പില ഇട്ടുകൊടുക്കുക, പിന്നീട് മസാല തേച്ചു പിടിപ്പിച്ച മീൻ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഒരു ഭാഗം ആയതിനു ശേഷം തിരിച്ചിട്ടു കൊടുക്കുക. രുചിയേറിയ വറുത്ത മീൻ റെഡി. ചൂട് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും സുലൈമാനിക്കൊപ്പം സ്നാക്കായിപ്പോലും കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.