അറബി പഠിക്കാൻ എളുപ്പവഴിയുണ്ട്​; ഇന്ന്​ കാണാം 'ഗൾഫ്​ മാധ്യമം' വെബിനാർ

ദുബൈ: നിങ്ങൾ തൊഴിലിൽ ഉന്നമനം ആഗ്രഹിക്കുന്നവരാണോ ​?. എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട രണ്ട്​ ഭാഷകളാണ്​ അറബിയും ഇംഗ്ലീഷും, പ്രത്യേകിച്ച്​ ഗൾഫ്​ നാടുകളിൽ. ലളിതമായി അറബി ഭാഷ പഠിക്കാനുള്ള എളുപ്പവഴികൾ പറഞ്ഞുതരാൻ 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന വെബിനാർ ബുധനാഴ്​ച നടക്കും.

ഇം​ഗ്ലീ​ഷ് പാ​ട്​ന​ർ, അ​റ​ബി​ക് പാ​ട്​ന​ർ എന്ന സ്​ഥാപനവുമായി ചേർന്ന്​ നടത്തുന്ന ​െവബിനാർ ബുധനാഴ്​ച രാത്രി 7.30നാണ്​ (ഇന്ത്യ 9.00, സൗദി 6.30, ഖത്തർ 6.30, ബഹ്​റൈൻ 6.30, കുവൈത്ത്​ 6.30, ഒമാൻ 7.30) നടക്കുന്നത്​.

ഗൾഫ്​ രാജ്യങ്ങളിലെ ജോലികൾക്ക്​ അറബി ഭാഷ പ്രധാന ഘടകമാണ്​. ജോലിയിൽ ഉന്നമനം നേടുന്നതിനും മികച്ച സ്​ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനും അറബി ഭാഷ ചെറുതല്ലാത്ത പങ്ക്​ വഹിക്കുന്നുണ്ട്​. എന്നാൽ, പല കാരണങ്ങളാൽ ഇത്​ പഠിച്ചെടുക്കാൻ പലരും മെനക്കെടാറില്ല.

കടുകട്ടിയായ ഭാഷയാണ്​ അറബി എന്ന തെറ്റിദ്ധാരണയാണ്​ ചിലരെ പിന്തിരിപ്പിക്കുന്നത്​. ചി​ല​ർ​ക്ക് പ​ഠി​ക്കാ​നു​ള്ള ചെ​ല​വാ​കും പ്ര​ശ്നം. ചി​ല​ർ​ക്ക് സമയമില്ലായ്​മ. മ​റ്റു ചി​ല​ർ​ക്ക് 'ഇൗ ​പ്രാ​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത് ആരെങ്കി​ലും അ​റി​ഞ്ഞാ​ൽ നാ​ണ​ക്കേ​ട​ല്ലേ' എ​ന്ന കോം​പ്ല​ക്സ് ആ​യി​രി​ക്കും. ഇൗ പ്രതിസന്ധികളെല്ലാം തരണം ചെയ്​ത്​ അറബി എങ്ങനെ പഠിക്കാം എന്നതി​െന കുറിച്ച്​ വിവരിക്കുന്നതാവും വെബിനാർ.

അറബിക്​ പാർട്​ണർ മാനേജിങ്​ ഡയറക്ടർ സിദ്ദീഖ് ഹിൽസ്, ഡിപ്പാർട്ടമെൻറ്​ ഹെഡ്​ ഫസൽ സിദ്ധീഖ് എന്നിവർ ഉദ്യോഗാർഥികളുമായി സംവദിക്കും.പ​ങ്കെടുക്കാൻ താൽപര്യമുള്ളവർ www.madhyamam.com/arabicwebinar എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്​ +971557747252 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - There is an easy way to learn Arabic; Today you can see the 'Gulf Media' webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.