കട്ടക്ക്: 16000 സിം കാർഡുകളുമായി ഏഴംഗ സൈബർതട്ടിപ്പ് സംഘം പൊലീസ് പിടിയിലായി. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
'പ്രീ-ആക്റ്റിവേറ്റഡ് സിമ്മുകൾ നൽകുന്ന രണ്ട് പേരടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. പണം നൽകിയാൽ സിം സംസ്ഥാനത്തിന് പുറത്തേക്ക് അയച്ച് നൽകാറാണ് പതിവ്. 16,000 സിമ്മുകൾ കണ്ടെടുത്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഈ സിമ്മുകൾ നിർമിച്ചത്' -ഭുവനേശ്വർ- കട്ടക്ക് പൊലീസ് കമീഷണർ എസ്.കെ. പ്രിയദർശി പറഞ്ഞു.
മൊബൈൽ സേവന ദാതാക്കളുടെ പക്കൽ ഐ.ഡി സമർപിച്ച ശേഷം മാത്രമേ സാധാരണഗതിയിൽ നമുക്ക് സിം കാർഡ് ആക്ടിവേറ്റ് ചെയ്ത് തരികയുള്ളൂ. എന്നാൽ ട്രാക്ക് ചെയ്യാൻ സാധിക്കില്ല എന്നതിനാൽ കുറ്റവാളികൾ പ്രീ ആക്ടിവേറ്റഡ് സിം ആണ് ഉപയോഗിക്കാറ്.
സൈബർകുറ്റകൃത്യം വർധിച്ചതോടെ അത്തരം സിം കാർഡുകൾക്കുള്ള ഡിമാൻഡും കൂടി. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2019ൽ 63.5 ശതമാനം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.