ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിലവിലുള്ള സൈനിക വിന്യാസം ഭൂമിശാസ്ത്രപരമായ ഘടന അടിസ്ഥാനമാക്കി സ്ഥാപിച്ചതാണെന്നും പ്രതിരോധ മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഇന്ത്യയുടെ പരാമാധികാരത്തെ സംരക്ഷിക്കാൻ ആവശ്യമായതെന്തും ചെയ്യാൻ തയാറാണെന്ന് മോസ്കോയിൽ വെച്ച് ചൈനീസ് പ്രതിരോധ മന്ത്രിയെ അറിയിച്ചു.
മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി ചൈന സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്നും വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സേന തയാറാണ്. ചൈന യാഥാർഥ നിയന്ത്രണ രേഖയിലും അതിർത്തിയിലും വൻ സൈനിക -ആയുധ സന്നാഹം ഒരുക്കിയിട്ടുണ്ട്. പ്രശ്ന മേഖലകളായ കിഴക്കൻ ലഡാക്, ഗോഗ്ര, കോങ്ഗാ, പാങ്ഗോങ് തടാകത്തിെൻറ വടക്ക് പടിഞ്ഞാറൻ പ്രദേശം എന്നിവിടങ്ങളിൽ ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഏകപക്ഷീയമായി അതിർത്തിയിലെ സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമങ്ങൾ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചർച്ചകളിൽ ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ സുതാര്യതയും സമാധാനവും പുലർത്താനാണ് ഉഭയകക്ഷി ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യയുമായുള്ള എല്ലാ കരാറുകളും ലംഘിച്ചാണ് ചൈനീസ് സൈന്യം ഇന്ത്യൻ സേനക്ക് നേരെ ആക്രമണം നടത്തിയത്. ഇന്ത്യൻ സേന ശക്തമായി പ്രതിരോധിക്കുകയും അതിർത്തി സംരക്ഷിക്കുകയും ചെയ്തു. കോർപ്സ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇതിനകം അഞ്ച് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ഈ ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ആഗസ്റ്റ് 29ന് അർധരാത്രി നടത്തിയ സുപ്രധാന നീക്കത്തിലൂടെ ഇന്ത്യൻ സൈന്യം പാങ്ഗോങ് േഝായുടെ പടിഞ്ഞാറൻ തീരത്തിലൂടെ നീങ്ങി തർക്കമേഖലയിലെ പ്രധാന ഉയരങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഇതിന് ശേഷം സൈനിക തലത്തിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടക്കാൻ േപാകുന്നതെന്നും രാജ്നാഥ് സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.