'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പി'ൽ ആകുലനാകുന്ന മോദി 'ഒരു രാജ്യം, ഒറ്റ പെരുമാറ്റം' നടപ്പിലാക്കണം -പ്രിയങ്ക

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്​ 'ഡൽഹി ചലോ മാർച്ച്​' നടത്തുന്ന കർഷകരെ അടിച്ചമർച്ചത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. കർഷകരുടെ ശബ്​ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

'കർഷകരുടെ ശബ്​ദം അടിച്ചമർത്തുന്നു. മഴ പെയ്യുന്നു, റോഡുകൾ കുഴിക്കുന്നു. എന്നാൽ എം.എസ്​.പിക്ക്​ (മിനിമം താങ്ങുവില) നിയമ അവകാശമുണ്ടെന്ന്​ പറയാനോ, എഴുതി നൽകാനോ സർക്കാർ തയാറാകുന്നില്ല. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്​ എന്നതിൽ ആകുലനാകുന്ന പ്രധാനമന്ത്രി ഒരു രാജ്യം ഒറ്റ പെരുമാറ്റം എന്നത്​ നടപ്പിലാക്കണം' പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

രാജ്യ തലസ്​ഥാനത്തേക്ക്​ കർഷകർ എത്തുന്നത്​ തടായാനായി പൊലീസ്​ ബാരിക്കേഡുകൾ സ്​ഥാപിച്ചതി​െൻറയും റോഡ്​ മണ്ണിട്ട്​ അടച്ചതി​െൻറയും ജലപീരങ്കി പ്രയോഗിക്കുന്നതി​െൻറയും വിഡിയോ പങ്കുവെച്ചാണ്​ പ്രിയങ്കയുടെ ട്വീറ്റ്​. 


Tags:    
News Summary - Delhi Chalo march Farmers Protest Priyanka Gandhi Against Central Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.