ഷിംല: മുൻ സി.ബി.ഐ ഡയറക്ടർ അശ്വനി കുമാറിനെ ഷിംലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 69കാരനായ അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
അശ്വനി കുമാർ ആത്മഹത്യ ചെയ്തതാണെന്ന് ഷിംല പൊലീസ് സൂപ്രണ്ട് മോഹിത് ചൗള പറഞ്ഞു. ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഈ ജീവിതത്തിൽ അതിരറ്റ സന്തോഷവാനാണെന്നും അടുത്ത യാത്രക്കൊരുങ്ങുകയാണെന്നുമാണ് കുറിപ്പിലുള്ളത്. കൈയെഴുത്ത് അദ്ദേഹത്തിേൻറതു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്.
2006 മുതൽ 2008 വരെ ഹിമാചൽ പ്രദേശ് ഡി.ജി.പിയായിരുന്ന അശ്വനി കുമാർ പിന്നീട് രണ്ടുവർഷം സി.ബി.ഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. വിവാദമായ ആരുഷി തൽവാർ കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചത് അശ്വനി ഡയറക്ടറായിരുന്ന വേളയിലായിരുന്നു. 2013 മുതൽ 2014 വരെ നാഗാലാൻഡ് ഗവർണറായിരുന്ന അദ്ദേഹം, ഇക്കാലയളവിൽ കുറച്ചുകാലം മണിപ്പൂർ ഗവർണറുടെ ചുമതലയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.