ചെന്നൈ: 'നിവർ' ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം തൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രത. കനത്ത മഴയാണ് പലയിടത്തും അനുഭവപ്പെടുന്നത്. തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശിന്‍റെ പല ഭാഗങ്ങളിലും റെഡ് അലേർട്ടുണ്ട്.
'നിവർ' അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കായി തീരത്ത് പതിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 145 കി.മീ വരെയാകും കാറ്റിന്‍റെ വേഗത.
ചെന്നൈ എയർപോർട്ടിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കി. തമിഴ്നാട്ടിലാകെ 1200ലേറെ കേന്ദ്ര ദുരന്തപ്രതികരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈ കോർപറേഷനിൽ മാത്രം 129 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. 36 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെ എട്ടോടെ പുതുച്ചേരി തീരത്തുനിന്ന് 310 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.