ബംഗളൂരു: ബംഗളൂരുവിൽ ബോണറ്റിൽ കുടുങ്ങിയ ആളെയുംകൊണ്ട് സ്ത്രീ ഓടിച്ച കാർ മുന്നോട്ടുകുതിച്ചത് മൂന്നു കിലോമീറ്റർ. വെള്ളിയാഴ്ച രാവിലെ ജ്ഞാനഭാരതിയിലെ ഉള്ളാൾ മെയിൻ റോഡിലാണ് സംഭവം. വാഹനം ഓടിച്ച സ്ത്രീയും ബോണറ്റിൽ കുടുങ്ങിയ ആളും പരസ്പരം കേസ് കൊടുത്തിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പും ബംഗളൂരുവിൽ സമാനസംഭവം നടന്നിരുന്നു. വയോധികനെയാണ് അന്ന് ഒരു കിലോമീറ്ററോളം ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ചത്. ഡൽഹിയിൽ അടുത്തിടെ കാറിൽ വലിച്ചിഴക്കപ്പെട്ട് അഞ്ജലി സിങ് എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. 12 കിലോമീറ്ററാണ് യുവതിയെയുംകൊണ്ട് കാർ ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.