എമിനെ ഉർദുഗാനുമായി കൂടിക്കാഴ്​ച: ആമിർ ഖാനെതിരെ ആർ.എസ്​.എസ്​ മാസിക

ന്യൂഡൽഹി: ബോളിവുഡ്​ താരം ആമിർ ഖ​ാനെതിരെ ആർ.എസ്​.എസ്​ മാസികയായ പാഞ്ചജന്യം. പാഞ്ചജന്യത്തിൻെറ പുതിയ പതിപ്പി​െല കവർ സ്​റ്റോറിയിലാണ്​ താരത്തിനെതിരായ രൂക്ഷ വിമർശനം. നിലവിൽ ആമിർ ഖാൻ ഒരു ദേശീയവാദിയല്ലെന്നാണ്​ ആർ.എസ്​.എസ്​ നിരീക്ഷണം. ലഗാൻ, സർഫറോഷ്​, 1857- ദ റൈസിങ്​ തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച ആമിർ ഖാൻെറ ഇപ്പോഴ​ത്തെ പ്രവൃത്തികൾ ദേശീയതയുടെ നിറം കെടുത്തുന്നുവെന്ന്​ മാഗസിൻ എഡിറ്റർ ഹിതേഷ്​ ശങ്കർ 'ദ ഹിന്ദു' ദിനപത്രത്തോട്​​ പറഞ്ഞു.

തുർക്കി പ്രഥമ വനിതയും പ്രസിഡൻറ്​ ഉർദുഗാൻെറ ഭാര്യയുമായ എമിനെ ഉർദുഗാനുമായി കൂടിക്കാഴ്​ച നടത്തിയതിനെ തുടർന്ന്​ ആമിറിനെതിരെ ആർ.എസ്​.എസ്​ സംഘടനകൾ പരസ്യമായി രംഗത്തു വന്നിരുന്നു. തുർക്കി ഇന്ത്യയുടെ ശത്രുപക്ഷത്തുള്ള രാജ്യമാണെന്നും പാകിസ്​താൻ അനുകൂലമാണെന്നുമായിരുന്നു ആർ.എസ്​.എസിൻെറ പ്രതികരണം.

'എമിനെ ഉർദുഗാനും ആമിർഖാനുമായുള്ള കൂടിക്കാഴ്​ച ഇന്ത്യയെ മുറിവേൽപ്പിച്ചു. ജമ്മു കശ്​മിരിൽ ആർട്ടിക്ക്​ൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ തുർക്കി രംഗത്തെത്തിയിരുന്നു. മറ്റേതു ഇന്ത്യൻ സിനിമ താരങ്ങളെക്കാള​ും ആമിർ ഖാന്​ എന്തുകൊണ്ട്​ ചൈനയിൽ ഇത്രയുമധികം പ്രചാരം ലഭിച്ചു. ഒരേ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന സൽമാൻഖാൻ നായകനായ സുൽത്താനെക്കാൾ വിജയം എന്തു​കൊണ്ട്​ ദംഗലിന്​ ലഭിച്ചു. ഇതിനെല്ലാം പുറമെ ആമിർ ചില ചൈനീസ്​ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുകയും ​െചയ്യുന്നു. ചൈനീസ്​ ഭരണകൂടത്തിൻെറ പിന്തുണയില്ലാതെ ആർക്കും ചൈനയിൽ തഴച്ചുവളരാൻ സാധിക്കില്ല' - ഹിതേഷ്​ ശങ്കർ പറഞ്ഞു.

'ഡ്രാഗൺ കാ പ്യാരാ ഖാൻ' (ഡ്രാഗണിന്​ പ്രിയപ്പെട്ട ഖാൻ) എന്ന തലക്കെ​ട്ടോടെയാണ്​ ലേഖനം. ദേശീയ വികാരം ഉയർത്തികൊണ്ടുവരുന്ന സിനിമകൾ ചെയ്യാൻ തയാറാകുന്നുവെന്ന്​ ഉയർത്തിക്കാട്ടി അക്ഷയ്​ കുമാർ, കങ്കണ റണൗട്ട്​, അജയ്​ ദേവ്​ഗൺ എന്നിവരെ ലേഖനം പ്രകീർത്തിക്കുകയും ചെയ്യുന്നു. ദേശീയ താൽപര്യം പ്രകടിപ്പിക്കുന്ന സിനിമ പാരമ്പര്യം നശിച്ചുകൊണ്ടിരിക്കു​േമ്പാൾ അവ ഉയർത്തിക്കൊണ്ടുവരാൻ ഇവർ ശ്രമിക്കു​ന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രശംസ.

'ഗാൽവാൻ താഴ്​വരയിലുണ്ടായ ഇന്ത്യ -ചൈനീസ്​ സംഘർഷം സിനിമയാക്കാൻ ഒരുങ്ങി അജയ്​ ദേവ്​ഗൺ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഇംഗ്ലീഷ്​ സംസാരിക്കുന്ന ചില ബുദ്ധിജീവികൾ അക്ഷയ്​ കുമാറിന്​ ശേഷം ദേശീയത കാണാൻ സാധിക്കുന്നത്​ അജയ്​ ദേവ്​ഗണിലാണെന്ന പരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇത്​ അജയ്​ ദേവ്​ഗണിൻെറ നീക്കം ചില നിക്ഷിപ്​ത താൽപര്യക്കാ​രിൽ തീപ്പൊരിയുണ്ടാക്കിയെന്നതിന്​ തെളിവാണ്​'​ ആർ.എസ്​.എസ്​ പറയുന്നു.

ആമസോൺ പ്രൈം വെബ്​ സീരീസായ ദ ഫാമിലി മാനിനെതിരെ നേരത്തേ ആർ.എസ്​.എസ്​ മാസിക രംഗത്തെത്തിയിരുന്നു. ഭീകരരോട്​ അനുകമ്പ കാണിക്കുന്നുവെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ദേശ വിരുദ്ധതയാണെന്നും ആരോപിച്ചായിരുന്നു വിമർശനം. പരമ്പരയിലെ ചില രംഗങ്ങൾ എടുത്തുകാട്ടി പാഞ്ചജന്യത്തിൻെറ ഓൺ​ൈലൻ പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമർശനം. അ​ഫ്സ്പ പോ​ലു​ള്ള നി​യ​മ​ങ്ങ​ൾ കശ്മീർ ജ​ന​ത​യെ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന്​ സീ​രീ​സി​ലെ എ​ൻ.​ഐ​.എ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ യു​വാ​ക്ക​ൾ ഭീ​ക​ര​വാ​ദി​ക​ളാ​കു​ന്ന​തി​നെ പരമ്പര മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നുമാണ് ലേഖനത്തിലെ പ്രധാനപ്പെട്ട ആരോപണം.

2015ൽ ആമിർഖാൻ ഒരു അവാർഡ്​ ദാന ചടങ്ങിൽ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍, ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ എന്താണ്​ സംഭവിക്കുന്നതെന്ന്​ താൻ മനസിലാക്കുന്നു. ഭാര്യയുമായി സംസാരിച്ചപ്പോൾ ഭയമുണ്ടെന്ന്​ പറഞ്ഞു​. ഇന്ത്യ വിട്ട്​ പോകണോ എന്നും ചിന്തിച്ചിരുന്നു. കുട്ടിയെകുറിച്ച്​ ഓർത്ത്​ ഭയപ്പെടുന്നു. ചുറ്റുമുള്ള അന്തരീക്ഷം എന്തായിരിക്കുമെന്ന് ഭയക്കുന്നുവെന്നുമായിരുന്നു ആമിർ ഖാൻെറ പരാമർശം. ഇതും ആർ.എസ്​.എസ്​ ലേഖനത്തിൽ ആമിർ ഖാനെതിരായ ആയുധമായി ഉയർത്തിക്കാട്ടുന്നു.  

Tags:    
News Summary - meeting With Erdogans wife RSS magazine criticises Aamir Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.