മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്നാടിന്‍െറ സത്യവാങ്മൂലം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍െറ നീക്കത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍െറ നീക്കത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹരജിയില്‍ കേരളം നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്നാട് പുതിയ സത്യവാങ്മൂലം നല്‍കിയത്. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണ് തമിഴ്നാടിന്‍െറ വാദം. 1886ലെ കരാറിന്‍െറ ലംഘനവും പെരിയാര്‍ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്നും തമിഴ്നാട് ബോധിപ്പിച്ചു.

പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നിര്‍മാണമെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് ദേശീയ ഹരിത ട്രൈബ്യൂണലിനെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍, തമിഴ്നാട് സര്‍ക്കാറിന്‍െറ വാദം പാട്ടക്കരാറുമായി ബന്ധമുള്ളതല്ളെന്നാണ് കേരളത്തിന്‍െറ നിലപാട്

Tags:    
News Summary - mullaperiyar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.