ഇ.വി.എമ്മിനെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ യോഗം വിളിച്ച് ശരദ് പവാർ

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ ഐക്യമുണ്ടാകുമെന്ന വാർത്തകൾക്കിടെ, വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൻമാരെ ചർച്ചക്ക് വിളിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. പാർട്ടികൾക്കിടയിലെ പൊതുതാത്പര്യങ്ങളെ കുറിച്ചും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറിച്ചും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ്​ യോഗം നടക്കുക.

‘ചിപ്പുള്ള വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ജനാധിപത്യം ഹൈജാക്ക് ചെയ്യാൻ അനുവദിക്കാനാകില്ല. അതിനാൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി നാം ഒരുമിച്ചിരുന്ന് വിദഗ്ധ ഐ.ടി പ്രഫഷണലുകളും ക്രിപ്​റ്റോഗ്രാഫർമാരും പറയുന്നത് കേൾക്കണം’ - പവാർ പ്രതിപക്ഷ നേതാക്കൾക്ക് നൽകിയ കത്തിൽ പറയുന്നു.

ബി.ജെ.പിയെ തുരത്താൻ പ്രതിപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടക്കാണ് യോഗം. നേരത്തെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ബി.ജെ.പിക്കെതിരായ കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. 

Tags:    
News Summary - Opposition Parties To Meet At Sharad Pawar's Home, Discuss EVM Efficacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.