കൊച്ചി: ബംഗളൂരു സ്ഫോടന കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന മുഖ്യപ്രതി തടിയന്‍റവിട നസീറുമായി അടുപ്പമുണ്ടെന്ന് കണ്ടത്തെിയ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹ്നാസിനെ (22) കര്‍ണാടക പൊലീസ് ചോദ്യംചെയ്യും. റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയ ഷഹ്നാസിനെ കൊച്ചിയിലത്തെിയാണ് ചോദ്യം ചെയ്യുക. ഇതിനായി ബംഗളൂരു പൊലീസ് ഞായറാഴ്ച കൊച്ചിയിലേക്ക് തിരിച്ചു.
അതേസമയം, ഷഹ്നാസിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് അറസ്റ്റ് ചെയ്ത എറണാകുളം നോര്‍ത് പൊലീസ് വ്യക്തമാക്കി. തടിയന്‍റവിട നസീറിന് സഹായമൊരുക്കാന്‍ പ്രതി ഷഹ്നാസിന് കര്‍ണാടക പൊലീസില്‍നിന്ന് സഹായം ലഭിച്ചതായി സൂചനയുണ്ട്. നസീറിനെ കൊണ്ടു പോകുന്ന കോടതികള്‍ അടക്കമുള്ള വിവരങ്ങള്‍ ഷഹ്നാസിന് ലഭിച്ചതെങ്ങനെയാണെന്ന് പരിശോധിച്ചുവരുകയാണ്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യാന്‍ കര്‍ണാടക പൊലീസും എത്തുന്നത്.
എറണാകുളം പുക്കാട്ടുപടിയില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക വീട് റെയ്ഡ് നടത്തിയ പൊലീസ് കൈവിലങ്ങഴിക്കാനുള്ള താക്കോല്‍ കണ്ടെടുത്തിട്ടുണ്ട്. താക്കോല്‍ എങ്ങനെ ലഭിച്ചെന്നതും ഗൗരവമായാണ് പൊലീസ് കാണുന്നത്. പിടിയിലായ ഷഹ്നാസിനെ കാക്കനാട് മജിസ്ട്രേറ്റിന്‍െറ വീട്ടില്‍ ഹാജരാക്കിയ ശേഷമാണ് റിമാന്‍ഡ് ചെയ്തത്.
തടിയന്‍റവിട നസീറുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ ശനിയാഴ്ച കൊച്ചിയില്‍നിന്നാണ് ഷഹ്നാസിനെ അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ തടിയന്‍റവിട നസീറെഴുതിയ എട്ട് കത്തുകളും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ നസീറിനെ കാണാന്‍ ഷഹനാസും കോലഞ്ചേരിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്, നസീറിനെ എത്തിച്ച നോര്‍ത് റെയില്‍വേ സ്റ്റേഷനിലും ഇയാള്‍ ഉണ്ടായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന്, ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ നോര്‍ത് സ്റ്റേഷനില്‍ എത്തിയ യുവാവിനെ പൊലീസ് കസറ്റഡിയിലെടുക്കുകയായിരുന്നു. മലയാളത്തിലും അറബി, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലുമാണ് കത്തുകള്‍ എഴുതിയത്. കത്തുകളില്‍ ചില രഹസ്യ കോഡുകള്‍ ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.