കൊച്ചി: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തടിയന്‍റവിട നസീറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. നസീറിനുപുറമെ കഴിഞ്ഞദിവസം അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസ്, നസീറിനൊപ്പം ബംഗളൂരു ജയിലില്‍ കഴിയുന്ന ജലീലിന്‍െറ സഹോദരന്‍ കണ്ണൂര്‍ സിറ്റി സ്വദേശി തസ്ലിം എന്നിവരാണ് മറ്റു പ്രതികള്‍. കണ്ണൂരില്‍നിന്ന് അറസ്റ്റിലായ തസ്ലിമിനെ പൊലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.എസ്. ഷിജു ഷെയ്ഖ് ശനിയാഴ്ച പരിഗണിക്കും.
ബംഗളൂരു ജയിലില്‍വെച്ച് ഷഹനാസും നസീറും നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയായിരുന്നത്രേ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ഷഹനാസിനൊപ്പം തസ്ലിമും ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍. തസ്ലിമിനെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനുശേഷം ബംഗളൂരുവിലത്തെി നസീറിനെ ചോദ്യംചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച നസീറിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഷഹനാസിന്‍െറ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കോലഞ്ചേരിയില്‍നിന്ന് എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷന്‍ വരെ പൊലീസ് സംഘത്തെ പിന്തുടര്‍ന്ന ഷഹനാസിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് നസീറിന്‍െറ സഹായിയാണെന്ന് ബോധ്യപ്പെട്ടത്. ഇയാളില്‍നിന്ന് നസീറിന്‍െറ കത്തുകളും മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. നസീറിനെ കേരളത്തിലെ കോടതികളില്‍ ഹാജരാക്കുമ്പോള്‍ ഇയാള്‍ സഹായിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്. പൊലീസിന്‍െറ കസ്റ്റഡിയിലുള്ള ഷഹനാസിനെ ചോദ്യംചെയ്തുവരുകയാണ്. പ്രാഥമിക ചോദ്യംചെയ്യിലില്‍ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് തസ്ലിമിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ മറ്റൊരാളെയും പൊലീസ് തിരയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.