ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഗവണ്‍മെന്‍റിന്‍െറയും മാനേജ്മെന്‍റിന്‍െറയും നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെ.എസ്.ആര്‍.ടി.ഇ.എ  (സി.ഐ.ടി.യു) സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് വൈക്കം വിശ്വന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്‍റ് കെ.കെ. ദിവാകരന്‍ ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പണിമുടക്കിന് മുന്നോടിയായി ഈമാസം 18ന് ട്രാന്‍സ്പോര്‍ട്ട് ഭവനും നാല് സോണല്‍ ഓഫിസുകളും ഉപരോധിക്കാനും യോഗം തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.