15കാരിയെ ബലാത്സംഗം ചെയ്ത്​ ഗർഭിണിയാക്കിയ 47കാരന് 46 വർഷം കഠിനതടവ്​

ആലപ്പുഴ: 15കാരിയെ ബലാത്സംഗം ചെയ്ത്​ ഗർഭിണിയാക്കിയ 47കാരന്​ 46 വർഷം കഠിനതടവും പിഴയും. പോക്​സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്ന ഹരികുമാറിനെയാണ്​ ആലപ്പുഴ സ്​പെഷൽ കോടതി ജഡ്ജ്​ ആഷ്​ കെ. ബാൽ ശിക്ഷിച്ചത്​.

2015ൽ ചെങ്ങന്നൂർ സ്​റ്റേഷൻ പരിധിയിലാണ്​​ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 15 വർഷവും, പലതവണ കുറ്റകൃത്യം നടത്തിയതിന്​ 15 വർഷവും, ഗർഭിണിയാക്കിയതിന് 15 വർഷവും, ക്രിമിനൽ ഉദ്ദേശത്തോടെ അതിക്രമിച്ച്​ കയറിയതിനുമാണ്​ ശിക്ഷ. ഇവ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

പ്രതി 2,00,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം.

Tags:    
News Summary - 47-year-old man who raped a 15-year-old girl jailed for 46 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.