കാസർകോട്: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്റസ മുൻ അധ്യാപകന് 53 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും. സമാനമായ മറ്റൊരു കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ അനുഭവിച്ചുവരുകയാണ്.
കർണാടക വിട്ല പട്നൂരിലേ അബ്ദുൽ ഹനീഫ മദനി (44) യെയാണ് കാസർകോട് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുഭവിക്കണം. പുല്ലൂർ ഉദയനഗറിൽ 2016ൽ 10ഉം, 11ഉം വയസ്സുള്ള ആൺകുട്ടികളെ പല ദിവസങ്ങളിൽ പീഡിപ്പിച്ചു എന്നതാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴ തുക പീഡനത്തിനിരയായ കുട്ടികൾക്ക് നൽകാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.