മൂവാറ്റുപുഴ: അറബി ഭാഷ ദിനവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്കായി അറബി കാലിഗ്രഫി മത്സരം സംഘടിപ്പിക്കും. മൂവാറ്റുപുഴ വനിത ഇസ്ലാമിയ കോളജിന് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ അറബി കാലിഗ്രഫി സെൻററായ സെൻറർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ മോഡേൺ ആൻഡ് ക്ലാസിക് അറബിക് കാലിഗ്രഫിയാണ് സംസ്ഥാനതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
15-35 പ്രായപരിധിയിലുള്ള വനിതകൾക്ക് പങ്കെടുക്കാം. എ3 പേപ്പറിലാണ് തയാറാക്കേണ്ടത്. മുഴുവൻ സൃഷ്ടികളും ഉൾപ്പെടുത്തി എക്സിബിഷൻ സംഘടിപ്പിക്കും.
ആദ്യമൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുമെന്നും പ്രിൻസിപ്പൽ സബാഹ് ആലുവ, അറിയിച്ചു. ഫോൺ: 9995220565, 8130072167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.