കട്ടപ്പനയിൽ സ്വിഫ്​റ്റ്​ കാർ മറിഞ്ഞ്​ ഒരാൾ മരിച്ചു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നാലംഗ എഞ്ചിനിയറിംഗ് വിദ്യാത്ഥികൾ സഞ്ചരിച്ച സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. എടപ്പാൾ സ്വദേശിയായ പാലയ്ക്കൽ ജിസ്നി കഞ്ഞു മുഹമ്മദ് (25) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്​.

ഇന്ന്​ രാവിലെ 7:30യോടെ പുറ്റടി ശങ്കരുണ്ടാൻ വളവിലാണ്​ അപകടമുണ്ടായത്​. എടപ്പാൾ പെരുമ്പറമ്പ്തൈയ് വളപ്പിൽ റാഫി ലത്തീഫിനാണ്(26) ഗുരുതരമായി പരിക്കേറ്റത്. കാറിലുണ്ടായിരുന്ന റംഷാദ്(25), റിയാസ്(25) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.

Tags:    
News Summary - car accident in kattapana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.