കാർ മറിഞ്ഞ്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു

പാലക്കാട്​: വാളയാറിനടുത്ത്​ അട്ടപ്പള്ളത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു. തമിഴ്​നാട്ടുകാരായ മഹേന്ദ്രൻ (24), ധനശേഖരൻ (22) എന്നിവരാണ്​ മരിച്ചത്​. രാവിലെ 8.45ഒാടെയാണ്​ സംഭവം.

കൊച്ചിയിലേക്ക്​ വിനോദയാത്ര പോയി മടങ്ങിയ വിദ്യാർഥികളാണ്​ കാറിലുണ്ടായിരുന്നത്​. ഇവർ സഞ്ചരിച്ച കാർ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ഒമ്പതു പേർ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോ​ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ്​ കോളജ്​ വിദ്യാർഥികളാണ്​.

Tags:    
News Summary - car accident: two dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.