തിരുവനന്തപുരം: കാർട്ടൂൺ രംഗത്തും മാധ്യമ പ്രവർത്തനത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്‌കാരം.
ആറ് പതിറ്റാണ്ടിലേറെയായി കാർട്ടൂൺ രംഗത്ത് പ്രവർത്തിക്കുന്ന യേശുദാസൻ മാവേലിക്കര ഭരണിക്കാവിൽ 1938ൽ ജനിച്ചു. 1955ൽ കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശോക മാസികയിലാണ് ആദ്യ കാർട്ടൂൺ വന്നത്. 1960ൽ ജനയുഗത്തിൽ രാഷ്ട്രീയ കാർട്ടൂൺ പ്രസിദ്ധീകരിച്ചുതുടങ്ങി. തുടർന്ന്, ശങ്കേഴ്‌സ് വീക്കിലിയുടെ ഭാഗമായി.
1985ൽ മലയാള മനോരമയിലെത്തി. കേരള കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമാണ്. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ചെയർമാനും തുളസി ഭാസ്‌കരനും ബി. ജയചന്ദ്രനും അംഗങ്ങളും പി.ആർ.ഡി ഡയറക്ടർ എസ്. ഹരികിഷോർ കൺവീനറുമായ സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.