ന്യൂഡൽഹി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയും പ്രളയവും നേരിടുന്നതിന് അടിയന്തര നടപ ടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി നിർദേശം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ന ിർദേശ പ്രകാരം കേന്ദ്ര ഏജൻസികൾ കൈക്കൊണ്ട നടപടികൾ റായിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയ ശേഷമ ാണ് നിർദേശം.
ദുരന്തനിവാരണ സേനകൾ അടക്കമുള്ള കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മുറക്ക് കാലതാമസമില്ലാതെ രക്ഷാപ്രവർത്തനങ്ങൾക്ക് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും കഴിഞ്ഞ രണ്ടു ദിവസമായി ക്രമാതീതമായ മഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചു. കേന്ദ്ര ഏജൻസികൾ ഇതിനകം 82,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ കേന്ദ്ര ജല കമീഷൻ, കാലാവസ്ഥ വകുപ്പ് എന്നിവയിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.