കോൺഗ്രസുകാര​ന്റെ കാർ തട്ടി ചിന്താജെറോമിന് പരുക്ക്; മനഃപൂർവം ഇടിച്ചതെന്ന് പരാതി

കൊല്ലം: കോൺ​ഗ്രസ് പ്രവർത്തന്റെ കാർ തട്ടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് ചിന്താ​ജെറോമിന് പരിക്ക്. മനഃപൂർവം ഇടിച്ചതെന്നാണ് പരാതി. ഇന്നലെ ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോൺഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോൾ ദേഹത്ത് ഇടിക്കുകയായിരുന്നു. മനഃപൂർവം കാർ ഇടിക്കുകയായിരുന്നു എന്ന് കാണിച്ച് ചിന്ത പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണം കളവാണെന്ന് കോൺഗ്രസ് പറയുന്നു.

ശനിയാഴ്ച രാത്രി തിരുമുല്ലവാരത്താണു സംഭവം. ചർച്ചക്കിടെ കോൺഗ്രസ് –സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിൽ എത്തിയിരുന്നു. ചർച്ച കഴിഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ ബിനോയ് ഷാനൂർ തന്റെ കാറിൽ മടങ്ങാൻ ഒരുങ്ങവേ ഡ്രൈവർ കാർ പിന്നോട്ട് എടുക്കുമ്പോൾ സമീപം നിൽക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.

കാർ ഒ‍ാടിച്ചിരുന്ന സെയ്ദലി, കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ എന്നിവർക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നൽകിയത്. ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനഃപൂർവം കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സി.പി.എം– ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ല സെക്രട്ടറി എസ്.സുദേവൻ എന്നിവർ ചിന്താ ജെറോമിനെ സന്ദർശിച്ചു. എന്നാൽ, കാർ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നതായാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം.

Tags:    
News Summary - Chintajerom injured after hitting Congressman's car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.