കെ. സുധാകരന്‍റെ പ്രസ്താവനയിൽ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് കെ. സുധാകരന്‍റെ പ്രസ്താവനയെ സംബന്ധിച്ച് കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി.ജെ.പിയുമായി രഹസ്യ ചർച്ച നടത്തിയ കെ. സുധാകരൻ ഇപ്പോൾ ആർ.എസ്.എസിന്‍റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി പ്രസിഡന്‍റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഭൂരിപക്ഷമുള്ള സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ്.ആർ ബൊക്കെ കേസിൽ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസിലാക്കാതെ സംഘ്പരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെ.പി.സി.സി പ്രസിഡന്‍റെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.

സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന പ്രസ്താവന സംസ്ഥാന സർക്കാരിനെതിരെ സംഘ്പരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവ് കൂടിയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - CPM wants the all-India leadership to clarify its position on K. Sudhakaran's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.