ശബരിമല വഴിപാടുകൾക്ക്​ നിരക്ക്​ വർധന ആവശ്യപ്പെട്ട്​ ദേവസ്വം ബോർഡ്​

കൊച്ചി: ശബരിമലയിലെ വഴിപാടുകൾക്ക്​ നിരക്ക്​ വർധന ആവശ്യപ്പെട്ട്​ ദേവസ്വം ബോർഡ്​ ഹൈകോടതിയിൽ. പടിപൂജ, സഹസ്രകലശം തുടങ്ങി 200ഒാളം വഴിപാടുകൾക്ക് 25 ശതമാനം നിരക്ക്​ വർധിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയിരിക്കുന്നത്​.

കോവിഡ് സാഹചര്യത്തിൽ ശബരിമലയിലെ വരുമാനം കുറഞ്ഞതും വഴിപാടുകൾക്ക് ​െചലവേറിയതും ചൂണ്ടിക്കാട്ടി നൽകിയ ഹരജി തിങ്കളാഴ്ച ദേവസ്വം ഡിവിഷൻ ബെഞ്ച് പരിഗണിക്കും. 2016ലാണ് ഇതിനുമുമ്പ് വഴിപാട്​ നിരക്ക്​ വർധിപ്പിച്ചത്​. പിന്നീട്​ ഇതി​െൻറ ചെലവ്​ ഏറെ വർധിച്ചു.

പടിപൂജക്ക്​ 1.37 ലക്ഷമാണ് നിലവിലെ നിരക്ക്. പൂജക്ക്​ ആവശ്യമായ സാധനങ്ങൾക്കുൾപ്പെടെയാണ് ഇൗ തുക നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, നെയ്യഭിഷേകം പോലെയുള്ള വഴിപാടുകളുടെ നിരക്ക് കൂട്ടേണ്ടതില്ലെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, ശബരിമലയിലെ വെർച്വൽ ക്യൂവി​െൻറ നിയന്ത്രണം പൊലീസിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുന്ന കാര്യം കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Devaswom Board and Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.