തിരുവനന്തപുരം: സംസ്ഥാനത്ത് 2013-14 കാലത്ത് ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. കേന്ദ്രം കടമെടുപ്പ് അവകാശം മൂന്നു ശതമാനത്തിൽനിന്ന് രണ്ടര ശതമാനമായി കുറച്ചു. 6,000 കോടി രൂപയുടെ കടമെടുപ്പ് അവകാശംകൂടി ഇതോടെ ഇല്ലാതാകുമെന്നും അേദ്ദഹം പറഞ്ഞു. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നിർദേശങ്ങളാണ് ധവളപത്രത്തിലൂടെ എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുെവച്ചത്. നികുതി വരുമാനം വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ ജി.എസ്.ടി നടപ്പാക്കിയതിലൂടെ മന്ദഗതിയിലായി. ജി.എസ്.ടി സമ്പ്രദായം പൂർണമാകാത്തതിനാൽ നികുതി ചോർച്ച തടയാനും പ്രയാസമായി.
റിട്ടേണുകൾ ലഭ്യമല്ലാത്തതുമൂലം അന്തർ സംസ്ഥാന ചരക്കുകടത്തിലെ നികുതി വെട്ടിപ്പും കണ്ടെത്താനാകുന്നില്ല. ഇത് വരുമാനത്തിൽ വലിയ ഇടിവ് സൃഷ്ടിക്കുന്നു. സംസ്ഥാനത്തിെൻറ കടമെടുക്കാനുള്ള അവകാശങ്ങളും കേന്ദ്രം വല്ലാതെ വെട്ടിക്കുറക്കുകയാണ്. ജീവനക്കാരുടെ ശമ്പളത്തിെൻറ മിച്ചം ട്രഷറിയിൽ കിടന്നുവെന്ന പേരിൽ 8000 കോടി രൂപയുടെ കടമെടുപ്പ് അവകാശം വെട്ടിക്കുറച്ചിരുന്നു.
ആഗസ്റ്റ് മുതൽ സംസ്ഥാനത്തിെൻറ നികുതി വരുമാനം വർധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് മുതൽ ജി.എസ്.ടി റിട്ടേണുകളും ലഭ്യമാകും. പ്രളയത്തെ തുടർന്ന് നിർത്തിെവച്ചിരുന്ന കുടിശ്ശിക പിരിക്കൽ നടപടികൾ പുനരാരംഭിക്കും. നികുതി വെട്ടിപ്പ് തടയാനുള്ള നടപടികൾ കർശനമാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ പ്ലാൻ ഫണ്ടിൽ 20 ശതമാനം കൂടുതൽ നൽകാൻ തയാറാണ്. ജില്ല പഞ്ചായത്തിന് 30 ശതമാനവും നൽകും. കയർ വ്യവസായത്തിെൻറ കാര്യത്തിൽ ഇലക്ട്രോണിക് റാട്ടിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് തൊഴിലാളികൾ വേണ്ടിടത്ത് ഇപ്പോൾ ഒരാൾ മതി. കയർ ഉൽപാദനം കൂടി. ഏഴുമണിക്കൂർ ജോലി ചെയ്യുന്നവർക്ക് 400-450 രൂപ കൂലി കിട്ടും. വൈക്കത്ത് കയർ മേഖലയിൽ വലിയ മാറ്റമുണ്ടായി. വ്യവസായത്തെ പുനഃസംഘടിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.