തൃശൂർ: കേരളം കണ്ട ‘മൂന്നാം പ്രളയ’ത്തിൽ പ്രവർത്തനം നിലച്ച വൈദ്യുതി വിതരണം പൂർവ സ്ഥ ിതിയിലാക്കാൻ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കെ.എസ്.ഇ.ബി ചെയ്യുന്നത് ഭഗീരഥ പ്രയത്നം. അതിനിടയിൽ അവരുടെ എൻജിനീയറുടെ ജീവൻ നഷ്ടെപ്പട്ടു. ജില്ലയിൽ രണ്ട് ദി വസത്തിനിടയിൽ 110 കെ.വി.യടക്കം നാല് സബ് സ്റ്റേഷനുകളാണ് നിലച്ചത്. വിവിധ ഇടങ്ങളി ലായി 1050 പോസ്റ്റ് ഒടിഞ്ഞു. 270 ഇടത്ത് 11 കെ.വി. ഹൈടെൻഷൻ കണക്ഷെൻറ കമ്പികൾ പൊട്ടിവീണ ു. 1,500 േലറെ സ്ഥലത്ത് ഗാർഹിക കണക്ഷൻ അടക്കമുളള ലോ ടെൻഷൻ കമ്പികളും. വെള്ളിയാഴ്ച്ച രാത്രിവരെയുള്ള കണക്കാണിത്. നടാകെ ഇരുട്ടും വെളിച്ചവും ഒളിച്ച് കളിച്ച് ജനജീവജതം ദുരിതത്തിലാക്കി.
മഴയും കാറ്റും താണ്ഡവമാടിയതോടെ ജില്ലയുടെ പല മേഖലകളിലെയും വൈദ്യുതി വിതരണം അലങ്കോലമായി. പുന്നയൂർക്കുളം, ചിറക്കൽ, കൊടുങ്ങല്ലൂർ അഞ്ചങ്ങാടി, മേത്തല എന്നിവിടങ്ങളിലാണ് സബ് സ്റ്റേഷനുകൾ പ്രവർത്തനം നിലച്ചത്. ഇവയിലേക്ക് വൈദ്യുതി എത്തിക്കുന്ന ടവറുകൾ ഒടിഞ്ഞ് വീഴുകയായിരുന്നു. പുന്നയൂർക്കുളത്ത് മാത്രം ഏതാണ്ട് 50, 000 ഓളം ഉപഭോക്താക്കളെ ഇരുട്ടിലാക്കി.
ഇവിടെ മറ്റ് ഫീഡറുകളിൽ നിന്ന് വൈദ്യുതി എത്തിച്ച് വിതരണം ചെയ്യുന്നുണ്ടെങ്കിലും ആകെ രണ്ട് മണിക്കൂർ മാത്രമേ നൽകാനാവുന്നുള്ളൂവെന്ന് കെ.ഇ.എസ്.ബി. അധികൃതർ വ്യക്തമാക്കി. അതും ലോഡ്ഷെഡിങ്ങ് ഏർപ്പെടുത്തിയിട്ടാണ്. ചിറക്കൽ, കൊടുങ്ങല്ലൂർ അഞ്ചങ്ങാടി, മേത്തല എന്നിവിടങ്ങളിൽ 33 കെ.വി. സബ് സ്റ്റേഷനാണ് പ്രവർത്തനരഹിതമായത്. ചിറക്കലിൽ ഏതാണ്ട് 30,000 ഉപഭോക്താക്കളെ ബാധിച്ചു.
ഈ േമഖലയിലും മറ്റ് ഫീഡറുകളിൽ നിന്ന് നിയന്ത്രണം ഏർപ്പെടുത്തി വൈദ്യുതി വിതരണം ചെയ്യുന്നു. ചാലക്കുടിക്കടുത്ത പരിയാരം, മണ്ണിടിച്ചിലുണ്ടായ മലക്കപ്പാറ എന്നിവിടങ്ങളിൽ വലിയൊരു മേഖലയിൽ കമ്പികൾ പൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി വിതരണം നിലച്ചു. വെള്ളം കയറിയത് മൂലം നിരവധിയിടങ്ങളിൽ അപകടം ഒഴിവാക്കാനുള്ള മുൻകരുതലായി ട്രാൻസ്ഫോർമർ ഓഫ് ചെയ്തു.
കഴിഞ്ഞ വർഷം പ്രളയത്തെ മാത്രമാണ് നേരിട്ടത്. ഇത്തവണ മിന്നൽ ചുഴലിയും ആഞ്ഞ് വീശി. കഴിഞ്ഞ തവണത്തേക്കാൾ കനത്ത നാശമാണ് ഇതുമൂലമുണ്ടായത്. വെള്ളം കയറിയതുമൂലം പലയിടത്തും അറ്റകുറ്റപ്പണി നടക്കുന്നില്ല. മഴ നിലച്ച് മണ്ണിെൻറ ഈർപ്പം അൽപം മാറിയെങ്കിലേ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാവൂ. മഴ നിലച്ചാൽ ഒരാഴ്ച്ചകൊണ്ട് വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാക്കാമെന്നാണ് പ്രതീക്ഷ. 1,800 ഓളം സ്ഥിരം ജീവനക്കാരും 180 ഓളം ഒാഫിസർമാരും 600 ഓളം കരാർ തൊഴിലാളികളുമാണ് ബോർഡിന് വിതരണ വിഭാഗത്തിലുള്ളത്. ഇവർ ഒാഫും അവധിയും ഒഴിവാക്കി രാപകൽ ഭേദമന്യേ സമർപ്പണ മനസ്സോടെയാണ് ജോലി ചെയ്യുന്നത്. ലീവ് എടുത്തവരെ തിരിച്ചു വിളിച്ചിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.