'അന്ന് ആർ.എസ്.എസിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സി.പി.എം വാദിച്ചത് ശാഖകളോടുള്ള സ്നേഹം കൊണ്ടല്ലല്ലോ'

കണ്ണൂർ: എം.വി. രാഘവൻ അനുസ്മരണ സമ്മേളനത്തിൽ താൻ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഒരുകാലത്ത് ആർ.എസ്.എസിന്‍റെ നാഗ്പൂർ അടക്കമുള്ള ഓഫിസുകൾ റെയ്ഡ് നടത്തിയപ്പോൾ അവർക്കുവേണ്ടി ശബ്ദമുയർത്തിയത് സി.പി.എം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുത്. അന്ന് ആർ.എസ്.എസിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സി.പി.എം വാദിച്ചത് ആർ.എസ്.എസ് ശാഖകളോടുള്ള സ്നേഹം കൊണ്ടല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് -സുധാകരൻ പറഞ്ഞു.

എം.വി. രാഘവന് എതിരായി സി.പി.എം സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ നിഷേധത്തിന്റെ വെളിച്ചത്തിൽ പഴയ സംഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഞാൻ. സംഘടനാ കോണ്ഗ്രസ്സിന്റെ ഭാഗമായ സമയത്ത് നടന്ന സംഭവങ്ങൾ ആണ് അതെല്ലാം. സി.പി.എമ്മിന്റെ ഓഫിസുകൾ തർക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ട്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആർ.എസ്.എസിനോടും തനിക്ക് ആഭിമുഖ്യമില്ല. അതേ സമയം അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ നിയമ വിധേയമായി പ്രവർത്തിക്കാനും അവകാശമുണ്ട്. നെഹ്രുവും, അംബേദ്കറും വിചാരിച്ചിരുന്നു എങ്കിൽ നിയമപരമായി തന്നെ മറ്റ് പാർട്ടികൾക്ക് ഉള്ള അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയുമായിരുന്നു.

ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രീയ ലാഭം നോക്കാതെ പ്രവർത്തിച്ച ഒരാളാണ് ഞാൻ. അത് ഇനിയും തുടരുക തന്നെ ചെയ്യും. നിലവിലെ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സി.പി.എമ്മിന്റെ തന്ത്രം വിജയിക്കാൻ പോകുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി. 

Tags:    
News Summary - K Sudhakaran explains about controversial statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.