പോക്​സോ കേസിൽ കരാട്ടേ, തൈക്വാൻഡോ അധ്യാപകർക്ക്​ തടവും പിഴയും

കൊച്ചി: പോക്സോ കേസിൽ കരാട്ടേ, തൈക്വാൻഡോ അധ്യാപകരായ രണ്ടുപേർക്ക് കഠിനതടവും പിഴയും ശിക്ഷ. പുതുവൈപ്പ് സ്വദേശിയും കരാട്ടേ അധ്യാപകനുമായ മിലൻ, വൈപ്പിൻ സ്വദേശിയും തൈക്വാൻഡോ അധ്യാപകനുമായ ജിബിൻ നീലാംബരൻ എന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

മിലന് ആറ് വകുപ്പിലായി 42 വർഷം കഠിനതടവും ജിബിന്​ 15 വർഷം കഠിനതടവുമാണ് ശിക്ഷ. 75,000 രൂപ വീതം പിഴയുമൊടുക്കണം.

2019-20 കാലഘട്ടത്തിലാണ്​ മിലൻ രണ്ട് ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് ജിബിനെ ശിക്ഷിച്ചത്.

Tags:    
News Summary - Karate and Taekwondo teachers jailed and fined in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.