ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി. ജയരാജനെ നീക്കിയ നടപടി സി.പി.എമ്മിന്‍റെ കൈകഴുകലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും ചെയ്യാതെ, ഇപ്പോൾ സ്വീകരിച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യഥാർഥ കുറ്റം ചെയ്തവരെ മറച്ചുനിർത്തി ജയരാജിനെ സി.പി.എം ബലിയാടാക്കിയെന്നും വേണുഗോപാൽ ആരോപിച്ചു.
ഭരണകക്ഷി എം.എൽ.എ എസ്.പി ഓഫിസിന് മുന്നിൽ സമരം നടത്തുന്ന സംഭവത്തോടെ സർക്കാറിന് തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു. എ.ഡി.ജി.പിക്കെതിരായ ആരോപണം ഗുരുതരമാണ്. എം.എൽ.എ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് പറയാൻ ആർജവം കാണിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.