?????????? ????????????? ??????? ?????????? ???????????????? ??????????? ?????? ???????? ??????????

മലബാറിന്​ നന്ദിപൂർവം, കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ: കഴിഞ്ഞ പ്രളയകാലത്ത് മലബാറിൽ നിന്നുള്ള യുവാക്കളുടെ സംഘങ്ങൾ തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധയി ടങ്ങളിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക്​ എത്തിയത്​ നന്ദിപൂർവം സ്​മരിച്ച്​ ഇത്തവണ പ്രളയദുരിതത്തിൽപ െട്ട മലബാറിന്​ കൊടുങ്ങല്ലൂരി​െൻറ കാരുണ്യ ഹസ്തം. രക്ഷാ പ്രവർത്തനത്തിനായി അഴീക്കോട് നിന്ന് മത്സ്യ തൊഴിലാളി സൈന്യം നിലമ്പൂരിലേക്ക് പുറപ്പെട്ടതിന് പിന്നാലെ പ്രളയകെടുതിയിൽ കുടുങ്ങിയ അവിടുത്തെ മനുഷ്യർക്ക് മറ്റ്​ സഹായങ്ങൾ എത്തിക്കാൻ കൊടുങ്ങല്ലൂർ മേഖലയിൽ തകൃതിയായി ശ്രമങ്ങളാരംഭിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് കൊടുങ്ങല്ലൂർ മേഖലയിൽ വിപുലവും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകിയ കൊടുങ്ങല്ലൂർ കൂട്ടായ്മയും മതിലകം വാർത്ത ഗ്രൂപ്​ ഉൾപ്പെടെയുളള കൂട്ടായ്മകളുമാണ്​ മലബാറിൽ ദുരിതം അനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായവും എത്തിക്കാൻ പ്രയത്​നം ആരംഭിച്ചത്​.

മലബാറിലേക്ക് അത്യാവശ്യ സാധനങ്ങൾ ശേഖരിക്കാൻ മുഗൾ മാളിനു മുൻവശത്തെ പാർക്കിങ്​ സ്ഥലത്ത്​ കൊടുങ്ങല്ലൂർ കൂട്ടായ്മ കലക്​ഷൻ സ​െൻറർ തുറന്നു. മലബാറിലേക്ക് 11ന് വൈകീട്ട്​ ആറിന്​ വാഹനം പുറപ്പെടുന്നതിനു മുമ്പ്​, കഴിയാവുന്ന സാധനങ്ങൾ എത്തിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പായ, പ്ലാസ്​റ്റിക്ക് ഷീറ്റ്, കിടക്ക വിരി, പുതപ്പ്, ബ്ലാങ്കെറ്റ്, തീപ്പെട്ടി, കൊതുകുതിരി,പുതിയ വസ്ത്രങ്ങള്‍, സ്വെറ്ററുകൾ, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ളത് (പഴയത് വേണ്ട), പെ​െട്ടന്ന് കഴിക്കാവുന്ന ഭക്ഷണ സാധനങ്ങള്‍, പാല്‍പ്പൊടി, കുട്ടികളുടെ ഭക്ഷണം, കുട്ടികളുടെയും, സ്ത്രീകളുടെയും നാപ്കിന്‍, മരുന്നുകള്‍ (പാര​െസറ്റമോള്‍, ഒ.ആര്‍.എസ്), ഡെറ്റോള്‍, ജലശുദ്ധീകരണ ടാബ്​ലെറ്റുകൾ, തുടങ്ങിയ സാധനങ്ങളാണ് എത്തിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യാസിർ: 9961723493, സലീൽ ഗിഫ്റ്റ്: 9633333196, റിജോയ്: 9946786210. പണം സ്വീകരിക്കുന്നതല്ല. സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ള യുവതീ യുവാക്കളും സേവനത്തി​​െൻറ ഭാഗമായി സർവിസ്​ നടത്തുവാൻ താൽപര്യമുള്ള ടോറസ്/കണ്ടെയ്നർ വാഹനങ്ങൾ ഉള്ളവരും ബന്ധപ്പെടണമെന്ന്​ കൊടുങ്ങല്ലൂർ കൂട്ടായ്മ ഭാരവാഹികൾ അഭ്യർഥിച്ചു.

Tags:    
News Summary - Kodungalloor helps malabar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.