കൊച്ചി: സംസ്ഥാന സർക്കാർ തുടങ്ങിവെച്ച പ്രവാസി ചിട്ടിക്ക് ആളെ ചേർക്കാൻ കെ.എസ്.എഫ്.ഇയ ുടെ നെട്ടോട്ടം. പ്രതീക്ഷിച്ച പ്രതികരണമില്ലാത്തതിനാൽ കെ.എസ്.എഫ്.ഇ ശാഖകൾ വഴി പരമ ാവധി പ്രവാസികളെ ചിട്ടിയിൽ ചേർക്കാനാണ് ശ്രമം. ഇതിനെതിരെ പ്രതിഷേധത്തിലാണ് ഒരുവിഭാഗം ഓഫിസർമാർ.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡും (കിഫ്ബി) കെ.എസ്.എഫ്.ഇയും ചേർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് പ്രവാസി ചിട്ടി തുടങ്ങിയത്. ചിട്ടിയുടെ പരസ്യത്തിന് കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേർന്ന് 5.01 കോടി ചെലവഴിച്ചു. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് 32,600പേർ രജിസ്റ്റർ ചെയ്യുകയും 21,500 പേരുടെ കെ.വൈ.സി പരിശോധന പൂർത്തിയാക്കുകയും ചെയ്തെങ്കിലും 240 ചിട്ടികളിലായി 7300 പേർ മാത്രമാണ് ചേർന്നത്. ഇതുവരെയുള്ള ആകെ വിറ്റുവരവ് 50 കോടിയോളമാണ്. തിരുവനന്തപുരത്തെ വെർച്വൽ ഓഫിസ് വഴിയാകും ചിട്ടിയുടെ പ്രവർത്തനങ്ങൾ പൂർണമായി നിയന്ത്രിക്കുകയെന്നും കെ.എസ്.എഫ്.ഇ ശാഖകൾക്ക് ബാധ്യതയുണ്ടാകില്ലെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ചിട്ടിയിലേക്ക് നിശ്ചിത എണ്ണം പ്രവാസികളെ ശാഖകളിലെ ജീവനക്കാർ കണ്ടെത്തണമെന്ന പുതിയ നിർദേശമാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ജൂലൈ 20നും ആഗസ്റ്റ് 31നുമിടയിൽ ഒരുദിവസം ഓരോ ശാഖയും പ്രവാസി ഗ്രാൻറ് ദിനമായി ആചരിച്ച് ചിട്ടിയിൽ ആളെ ചേർക്കണമെന്നാണ് കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടറുടെ സർക്കുലറിലെ നിർദേശം. ശാഖയുടെ വലുപ്പമനുസരിച്ച് ടാർജറ്റും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, 50 ലക്ഷം മുതൽ അഞ്ച് കോടിവരെ വരുന്ന നിലവിലെ വാർഷിക ടാർജറ്റ് തികക്കാൻ പെടാപ്പാട് പെടുേമ്പാൾ പ്രവാസി ചിട്ടിയുടെ ഭാരംകൂടി അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ നിലപാട്. പ്രവാസി ഗ്രാൻറ് ദിനാചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കൊല്ലത്ത് അസി. ജനറൽ മാനേജർ വിളിച്ചുചേർത്ത യോഗം ഇക്കൂട്ടർ ബഹിഷ്കരിച്ചു. പ്രവാസി ചിട്ടികളുടെ ഉത്തരവാദിത്തം ശാഖകൾക്കുമേൽ കെട്ടിവെക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരിപാടി തുടങ്ങാനാണ് കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോസിയേഷൻ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.