നിലമ്പൂരിലെ ഇടതുസ്വതന്ത്ര എം.എൽ.? പി.വി അൻവറിനെതിരായുള്ള ആക്രമണം പരാജയ ഭീതി മൂലമെന്ന് മന്ത്രി കെ.ടി ജലീൽ. തോൽക്കുമെന്ന് യു.ഡി.എഫ് ഭയപ്പെടുമ്പോഴൊക്കെ ഇത്തരത്തില്‍ ആക്രമങ്ങളുണ്ടാക്കുന്നത് സ്വഭാവികമാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. മാത്രമല്ല തിരൂരങ്ങാടിയിൽ താൻ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്നും കെ.ടി ജലീൽ പ്രതികരിച്ചു. വെൽഫയർ പാർട്ടിയുമായി യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ സുന്നികളും മുജാഹിദുകളും അസംതൃപ്തരാണെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് വോട്ടര്‍മാരെ സ്വാധീനിക്കാനായി പി.വി അന്‍വര്‍ മുണ്ടേരിയിയലെത്തിയതെന്നാരോപിച്ച് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എൽ.എയുടെ വാഹനം തടഞ്ഞത്. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവത്തില്‍ എം.എൽ.എയുടെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായെത്തിയിരുന്നു.
എം.എൽ.എയെ തടഞ്ഞവർക്കെതിരെ നടപടി അവശ്യപെട്ട് സി.പി.എം സംഘവും പ്രതിഷേധിച്ചു. രാത്രി രണ്ട് മണിയോടെ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും നടത്തി. ആസൂത്രിത ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്ന് പി.വി അന്‍വര്‍ എം.എൽ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.