തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തിയതായി മന്ത്രി എം.വി. ഗോവിന്ദൻ. ആദ്യ കരട് പട്ടിക ജൂൺ 10ന് പുറത്തിറക്കും. തുടർന്ന് രണ്ട് തവണകളായി അപ്പീൽ നൽകാൻ അവസരമുണ്ടാകും. ജൂൺ 14 വരെ അപ്പീൽ നൽകാം.
10 ദിവസത്തിനുള്ളിൽ അപ്പീൽ തീർപ്പാക്കും. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും രണ്ടാംഘട്ടം ജൂൺ 30നുള്ളിൽ കലക്ടർക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ജൂലൈ 14നകം തീർപ്പാക്കണം. പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്ക്/ വാർഡ് സഭകൾക്ക് അവരെ ഒഴിവാക്കാം. ഇതിനു ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭ ഭരണ സമിതികൾ പരിഗണിക്കും. ആഗസ്റ്റ് 10നുള്ളിൽ പട്ടിക പരിഗണിച്ച് ഭരണ സമിതികൾ അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.