അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് െപാലീസ് അന്വേഷണം ഊർജിതമാക്കി.പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പൊടിയെൻറപറമ്പിൽ സജീവെൻറ (56) തിരോധാനവുമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തി. സജീവൻ പണി ചെയ്ത തീരദേശം, ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ തോട്ടപ്പള്ളിയിൽ വന്നിറങ്ങിയ സ്ഥലം എന്നിവിടങ്ങളിലാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ഓടെ ആരംഭിച്ച പരിശോധന 12 വരെ നീണ്ടു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 1.20ഓടെയാണ് സജീവനെ കാണാതായത്. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് എച്ച്. സലാം എം.എൽ.എ മുഖ്യമന്ത്രി, സംസ്ഥാന െപാലീസ് മേധാവി എന്നിവർക്ക് കത്തു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.