പൂവിളിയും പൂക്കളുമില്ലാതെ അത്തം

അ​മ്പ​ല​പ്പു​ഴ: പൂ​വി​ളി​യും പൂ​ക്ക​ള​ങ്ങ​ളു​മി​ല്ലാ​തെ അ​ത്തം പി​റ​ന്നു. കൊ​റോ​ണ വൈ​റ​സാ​ണ്​ ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന്​ മ​ങ്ങ​ലേ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നും അ​ത്ത​ത്തി​െൻറ ത​ലേ​ന്നാ​ൾ സ​ജീ​വ​മാ​യി​രു​ന്ന പൂ​വി​പ​ണി​ക്ക്​ ഇ​ക്കു​റി നി​റം​മ​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​മാ​ർ​ഗം​കൂ​ടി​യാ​ണ്​ ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. വി​വാ​ഹം, ഉ​ത്സ​വം, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ മ​റ്റ് വി​ശേ​ഷ​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം ഓ​ണ​മാ​യി​രു​ന്നു പൂ​വ്യാ​പാ​ര​ത്തെ ഉ​ണ​ർ​ത്തി​യി​രു​ന്ന​ത്. മു​ഖ്യ​മാ​യും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് പൂ​ക്ക​ൾ എ​ത്തു​ന്ന​ത്.

അ​ത്തം പി​റ​ന്നാ​ൽ ഒ​രു​ക​ട​യി​ൽ മാ​ത്രം വി​വി​ധ​യി​ന​ത്തി​ലു​ള്ള 500 കി​ലോ​യി​ലേ​റെ പൂ​ക്ക​ൾ വി​റ്റി​രു​ന്നു. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്​​ച ആ​ല​പ്പു​ഴ മു​ല്ല​ക്ക​ലി​െ​ല ഒ​രു​ക​ട​യി​ൽ​നി​ന്ന്​ 10 കി​േ​ലാ പൂ​ക്ക​ൾ മാ​ത്ര​മാ​ണ് വി​ൽ​പ​ന​യാ​യ​ത്‌. പു​ഷ്​​പ​വ്യാ​പാ​ര​ത്തെ ആ​ശ്ര​യി​ച്ചു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക പ്ര​തീ​ക്ഷ ഓ​ണ​ക്ക​ച്ച​വ​ട​മാ​ണ്. ഇ​തി​ലെ വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച് പ​ല ക​ച്ച​വ​ട​ക്കാ​രും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​യ്പ എ​ടു​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഓ​ണം ക​ഴി​ഞ്ഞാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മി​ക്ക​വ​രും. ഒാ​രോ ക​ട​യി​ലും അ​ഞ്ചി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​കും.

ഇ​വ​ർ​ക്ക് 800 മു​ത​ൽ 1000 രൂ​പ​വ​രെ ശ​മ്പ​ളം ന​ൽ​ക​ണം. എ​ന്നാ​ൽ, 1000 രൂ​പ​യു​ടെ ക​ച്ച​വ​ടം​പോ​ലും ന​ട​ക്കാ​റി​ല്ല. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ​നി​ന്ന്​ ക​തി​ർ​മ​ണ്ഡ​പ​ങ്ങ​ൾ വി​ട​പ​റ​ഞ്ഞ​തോ​ടെ സ്​​റ്റേ​ജി​െ​ന​യും ​െഡ​ക്ക​റേ​ഷ​നെ​യും ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രും മ​റ്റു​തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തേ​ടേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്‌. 

Tags:    
News Summary - Flower sale onam season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.