കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അഞ്ചാലുംമൂട് സ്വദേശി ഷെഫീക്കിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ വീട് വാടകക്കെടുത്ത് താമസിക്കുകയാണ് പ്രതി.
ഭാര്യയും മൂന്നു മക്കളുമുള്ള പ്രതി അവരെ ഉപേക്ഷിച്ചശേഷം രണ്ട് മക്കളുടെ അമ്മയായ സ്ത്രീക്കൊപ്പമാണ് താമസം. പലയിടങ്ങളിലും വീട് വാടകക്കെടുത്ത് സ്ത്രീകളെ കൂടെ താമസിപ്പിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പരിസരവാസികളോട് അടുപ്പം കാണിക്കാറില്ല. അതിനാലാണ് പീഡനവിവരം പുറത്തറിയാത്തത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പറഞ്ഞത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മെഡിക്കൽ പരിശോധനക്ക് ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ. രാജേഷ്.ആർ, ഗോപൻ, സി.പി.ഒമാരായ അനൂപ്, അജി മേനോൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.