1. ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ 26ാം വാ​ർ​ഡ് പൊ​ന്താ​ങ്ക​ൽ വീ​ട്ടി​ൽ പി.​ജി.​ര​വി അ​ഞ്ചു​സെ​ന്റ് ഭൂ​മി ത​രം​മാ​റ്റി​ക്കി​ട്ടി​യ ഉ​ത്ത​ര​വു​മാ​യി 2. വേ​ളൂ​ർ ക​ല്ലു​പു​ര​യ്ക്ക​ൽ കു​ഞ്ഞ​നാ​ട്ടു​ചി​റ എം.​ഐ.​ചാ​ക്കോ ത​ന്റെ നാ​ല​ര സെ​ന്റ് സ്ഥ​ലം ത​രം​മാ​റ്റി​ക്കി​ട്ടി​യ ഉ​ത്ത​ര​വു​മാ​യി

ഭൂമി തരം മാറ്റൽ അദാലത്:​ 1040 പേർക്ക് ആശ്വാസം; ഉത്തരവ് കൈമാറി

കോ​ട്ട​യം: കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, മീനച്ചിൽ, വൈക്കം താ​ലൂ​ക്കു​ക​ളി​ലെ 1040 പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഭൂ​മി ത​രം​മാ​റ്റി ന​ൽ​കി​യ ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി.

ഭൂ​മി ത​രം​മാ​റ്റാ​നാ​യു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി കോ​ട്ട​യം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നടന്ന അ​ദാ​ല​ത്തി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യ​ത്.

ഭൂ​മി ത​രം​മാ​റ്റി ല​ഭി​ക്കാ​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന​വ​ർ​ക്കാ​ണ്​ അ​ദാ​ല​ത്ത് ആ​ശ്വാ​സ​മാ​യ​ത്.

കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ(​ഭേ​ദ​ഗ​തി) നി​യ​മം 2018 പ്ര​കാ​രം ഭൂ​മി​യു​ടെ സ്വ​ഭാ​വ വ്യ​തി​യാ​ന​ത്തി​നാ​യി ന​ൽ​കി​യ ഫോ​റം ആ​റ് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ സൗ​ജ​ന്യ ത​രം​മാ​റ്റ​ത്തി​ന് അ​ർ​ഹ​മാ​യ 25 സെ​ന്റി​ൽ താ​ഴെ ഭൂ​മി​യു​ള്ള അ​പേ​ക്ഷ​ക​ളി​ലാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. കോ​ട്ട​യം താ​ലൂ​ക്കി​ൽ നി​ന്ന് 368 പേ​ർ​ക്കും ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ൽ​നി​ന്ന് 131 പേ​ർ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ​നി​ന്ന് ഒ​രാ​ൾ​ക്കു​മാ​ണ് ഭൂ​മി ത​രം​മാ​റ്റി ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്.

ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഗ്​​നേ​ശ്വ​രി ഇ​വ കൈ​മാ​റി. അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​ട്ട്​ ജി. ​നി​ർ​മ​ൽ കു​മാ​ർ, കോ​ട്ട​യം ആ​ർ.​ഡി.​ഒ. വി​നോ​ദ് രാ​ജ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ (എ​ൽ.​ആ​ർ) സോ​ളി ആ​ന്റ​ണി, കോ​ട്ട​യം ത​ഹ​സി​ൽ​ദാ​ർ എ​സ്.​എ​ൻ. അ​നി​ൽ​കു​മാ​ർ, ച​ങ്ങ​നാ​ശ്ശേ​രി ത​ഹ​സി​ൽ​ദാ​ർ ടി.​എ. വി​ജ​യ​സേ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മീ​ന​ച്ചി​ൽ, വൈ​ക്കം താ​ലൂ​ക്കു​ക​ൾ​ക്കാ​യി ക​ടു​ത്തു​രു​ത്തി​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 540 പേ​ർ​ക്കാണ്​ ഭൂ​മി ത​രം​മാ​റ്റ​ി ഉ​ത്ത​ര​വു ല​ഭിച്ചത്. എം.​എ​ൽ.​എ​മാ​രാ​യ സി.​കെ. ആ​ശ​യും മോ​ൻ​സ് ജോ​സ​ഫും ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി​യും ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി. വൈ​ക്കം താ​ലൂ​ക്കി​ൽ നി​ന്ന് 505 പേ​ർ​ക്കും മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ നി​ന്നു 35 പേ​ർ​ക്കു​മാ​ണ് ഉ​ത്ത​ര​വു ല​ഭി​ച്ച​ത്.

Tags:    
News Summary - Land category Change Adalat- Relief for 1040 people-Order passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.