പന്തൽ അഴിക്കുന്നതിനിടെ വീണ്‌ മരിച്ചു

ചെറുവത്തൂർ: പന്തൽ അഴിക്കുന്നതിനിടെ ഏണിയിൽനിന്ന് വീണ്‌ മൈക്ക്‌സെറ്റ്‌ ഉടമ മരിച്ചു. പൊൻമാലത്തെ എം. മാനോജ്‌കുമാറാണ്‌ (43) മരിച്ചത്‌. പരേതനായ തളിയിൽ നാരായണ പൊതുവാളിന്റെയും എം. ചന്ദ്രലേഖയുടെയും മകനാണ്‌. ബുധനാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. പൊൻമാലം വിഷ്‌ണുമൂർത്തി ക്ഷേത്ര ഉത്സവത്തിന്‌ കെട്ടിയ പന്തൽ അഴിക്കുന്നതിനിടെ വീഴുകയായിരുന്നു. ചെറുവത്തൂർ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുവത്തൂരിലെ മനോജ്‌ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌ ഉടമയായിരുന്നു. ഭാര്യ: സൗമ്യ (ഇരിയ). സഹോദരങ്ങൾ: അജിത്‌കുമാർ, അനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.