കൊയിലാണ്ടി: കോർപറേറ്റുകൾക്ക് മുന്നിൽ വിധേയരായിനിന്ന് കമീഷൻ ബലത്തിൽ തീരുമാനിക്കേണ്ടതല്ല വികസനമെന്ന് എഴുത്തുകാരൻ കെ.എസ്. ഹരിഹരൻ.
കെ-റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സമിതി വൈസ് ചെയർമാൻ മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ ടി.ടി. ഇസ്മായിൽ സമരപ്രഖ്യാപനം നടത്തി. രാമചന്ദ്രൻ വരപ്രത്ത്, പയ്യോളി നഗരസഭ വൈസ്ചെയർപേഴ്സൻ സി.പി. ഫാത്തിമ, കൊയിലാണ്ടി നഗരസഭ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, മുഹമ്മദാലി മുതുകുനി, ടി.സി. രാമചന്ദ്രൻ, പി.എം. ശ്രീകുമാർ, ഗോപാലകൃഷ്ണൻ കൊയിലാണ്ടി, ആർ.കെ. സുരേഷ് ബാബു, ജിഷേഷ് കുമാർ, ബഷീർ മേലടി, നാസർ നന്തി, സുനീഷ് കീഴാരി, നസീർ ന്യൂജെല്ല, പ്രവീൺ ചെറുവത്ത്, പി.കെ. ഷിജു, പടന്നയിൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സുകുമാരൻ സ്വാഗതവും ശ്രീജ കണ്ടിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.