വെള്ളിമാട്കുന്ന്: കോവിഡ് മൂലം നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചു. കോഴിക്കോട് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസറുടെ ഉത്തരവിനെ തുടർന്നാണ് ചൊവ്വാഴ്ച ടെസ്റ്റ് പുനരാരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ടെസ്റ്റിന് കർശന നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. ഡ്രൈവിങ് ടെസ്റ്റിനായി വരുന്ന ഉദ്യോഗാർഥികളുടെ ശരീര താപനില തെർമൽ സ്കാൻ ഉപയോഗിച്ച് പരിശോധിക്കണം. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ മാസ്ക്, ഗ്ലൗസ്, മുഖാവരണം എന്നിവ ധരിക്കണം.
ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ അണുമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആൾക്കൂട്ടം ഉണ്ടാകാത്ത തരത്തിൽ നമ്പർ ക്രമീകരിക്കുകയും മറ്റു നടപടി ക്രമങ്ങൾക്ക് കോവിഡ് നിയമങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. നടപടിക്രമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർ കെ. ദിലീപ്കുമാറിന് ചുമതല നൽകി. ടെസ്റ്റ് നടത്താൻ നാല് എം.വി.ഐമാരെങ്കിലും വേണമെങ്കിലും ഒരാൾ മാത്രമാണുള്ളത്. ഇതുകാരണം ദിനംപ്രതി 120 ടെസ്റ്റുകൾ നടക്കേണ്ട സ്ഥാനത്ത് 30 എണ്ണം മാത്രമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.