ചാത്തമംഗലം: ഗ്രാമപഞ്ചായത്തിൽ ചൂലൂരിൽ സ്ഥിതി ചെയ്യുന്ന എം.വി.ആര് കാൻസർ സെന്ററിലേക്ക് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് ഗ്രാമവണ്ടി ഓടിത്തുടങ്ങി. ആവശ്യമായ വാഹനസൗകര്യമില്ലാത്തതുമൂലം ഏറെ പ്രയാസങ്ങളുണ്ടായിരുന്നു.
ഗ്രാമപഞ്ചായത്തിലെ സ്കൂളുകളെയും ആയുർവേദ ആശുപത്രികളെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് ഗ്രാമവണ്ടി നേരത്തെതന്നെ ഓടുന്നുണ്ട്. ഇത് ഗ്രാമപ്രദേശത്തെ വിദ്യാർഥികൾക്കും മറ്റും ഏറെ പ്രയോജനപ്പെടുന്നുണ്ട്. എം.വി.ആർ കാൻസർ സെന്ററിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് ഗ്രാമവണ്ടിയുടെ സർവിസ് നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു.
തുടർന്നാണ് എം.വി.ആറിൽനിന്നും കോഴിക്കോട്ടേക്ക് യാത്ര സൗകര്യം ഏർപ്പെടുത്തിയത്. ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓളിക്കൽ നിർവഹിച്ചു. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർ മുഹമ്മദ് ബഷീർ, മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, പഞ്ചായത്ത് അംഗങ്ങളായ വിശ്വൻ വെള്ളലശ്ശേരി, എം.ടി. പുഷ്പ, റീന മാണ്ടിക്കാവിൽ എന്നിവർ സംസാരിച്ചു. കാൻസർ സെന്റർ ഡെവലപ്മെന്റ് ഓഫിസർ കെ. ജയേന്ദ്രൻ സ്വാഗതവും ഡോ. റബേക്ക ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.